ശ്രീനഗര്‍: കൊല്ലപ്പെട്ട ബുര്‍ഹാന്‍ വാനിയുടെ പിന്‍ഗാമിയായി കശ്മീരില്‍ മഹ്മൂദ് ഗസ്നവിയെ കമാന്‍ഡറായി നിയമിച്ചതായി ഹിസ്ബ് സുപ്രീം കമാന്‍ഡര്‍ സയ്യിദ് സലാഹുദ്ദീന്‍ അറിയിച്ചു. പാക് അധീന കശ്മീരില്‍ ചൊവ്വാഴ്ച കമാന്‍ഡ് കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം.
ബുര്‍ഹാന്‍ വാനി തുടങ്ങിവെച്ച പോരാട്ടം ഗസ്നവിയിലൂടെ സാക്ഷാത്കരിക്കുമെന്ന് സലാഹുദ്ദീന്‍ പറഞ്ഞു. പ്രാദേശിക വാര്‍ത്താ ഏജന്‍സിയായ കെ.എന്‍.എസ് ആണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.
മഹ്മൂദ് ഗസ്നവിയെക്കുറിച്ച് സൈനിക വൃത്തങ്ങളുടെ പക്കല്‍ കൃത്യമായ വിവരങ്ങളില്ല. ഹിസ്ബ് സംഘത്തിലുള്ള ഷെബ്സാര്‍ അഹ്മദ് ഭട്ട് തന്നെയാണ് ഗസ്നവിയെന്ന് ഏതാനും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും സൈന്യം പ്രതികരിച്ചിട്ടില്ല.ബുര്‍ഹാന്‍ വാനിയുടെ അടുത്ത സുഹൃത്തുകൂടിയായ ഷെബ്സാര്‍ 2015ലാണ് ഹിസ്ബിന്‍െറ സായുധ സംഘത്തില്‍ ചേര്‍ന്നതെന്ന് പറയപ്പെടുന്നു. കശ്മീരില്‍ സൈന്യം ഇനാം പ്രഖ്യാപിച്ച തീവ്രവാദികളുടെ പട്ടികയില്‍ ഇയാളുടെ പേരുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.