അതിര്‍ത്തിയില്‍  അതീവ ജാഗ്രത

ശ്രീനഗര്‍: പാരച്യൂട്ടും പാരാഗൈ്ളഡറും ഉപയോഗിച്ച് പാകിസ്താനില്‍നിന്ന് തീവ്രവാദികള്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നുവെന്ന മുന്നറിയിപ്പിനെതുടര്‍ന്ന് ഇന്ത്യ- പാക് അതിര്‍ത്തിയില്‍ അതീവ ജാഗ്രതാ നിര്‍ദേശം. പത്താന്‍കോട്ട്- ജമ്മു മേഖലയില്‍ ദേശീയപാതയോടുചേര്‍ന്ന അതിര്‍ത്തിയില്‍ സുരക്ഷാസേന വ്യാപക തെരച്ചില്‍ നടത്തുകയാണ്. 

അതിര്‍ത്തിയില്‍ കാലുചൗക്കിനുസമീപം യന്ത്രം ഘടിപ്പിച്ച പാരാഗൈ്ളഡറിന്‍െറ സാന്നിധ്യം ശ്രദ്ധയില്‍പെട്ടതായി ഇന്‍റലിജന്‍സാണ് മുന്നറിയിപ്പ് നല്‍കിയത്. ബുധനാഴ്ച വൈകീട്ട് അഞ്ചിന് രാഖ് ബന്ദല്‍വാലി പ്രദേശത്താണ് നീലയും വെള്ളയും നിറത്തിലെ പറക്കല്‍ യന്ത്രം സൈന്യത്തിന്‍െറ ശ്രദ്ധയില്‍പെട്ടത്. ഇന്ത്യയില്‍ ആക്രമണം നടത്താന്‍ തീവ്രവാദികള്‍ അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമം നടത്തുന്നുവെന്ന വിവരം മുമ്പ് ഇന്‍റലിജന്‍സിന് ലഭിച്ചിരുന്നു. പാരാഗൈ്ളഡര്‍, പാരാസെയ്ലിങ്, പാരച്യൂട്ട് തുടങ്ങിയവയിലൂടെ വിദൂര നിയന്ത്രണ സംവിധാനം വഴി ആക്രമണം നടത്താനാണത്രെ പദ്ധതി. 
പ്രദേശവാസികളോട് ജാഗ്രത പുലര്‍ത്താനും അപരിചിതമായ എന്തെങ്കിലും കണ്ടാല്‍ അറിയിക്കാനും സൈന്യം ആവശ്യപ്പെട്ടു. വ്യോമ ഉപകരണങ്ങളുപയോഗിച്ചുള്ള സാഹസിക കായിക ഇനങ്ങള്‍ രണ്ടുമാസത്തേക്ക് പ്രദേശത്ത് നിരോധിച്ചിട്ടുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.