ന്യൂഡൽഹി: അടുത്ത വർഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തർപ്രദേശിൽ കോൺഗ്രസിെൻറ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഡൽഹി മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിതിെന പ്രഖ്യാപിച്ചു. ന്യൂഡൽഹിയിൽ എെഎസിസി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ കോൺഗ്രസ് ജനറൽ െസക്രട്ടറി ജനാർദനൽ ദ്വിവേദിയാണ് ഇക്കാര്യം അറിയിച്ചത്. ഡൽഹി മുഖ്യമന്ത്രി എന്ന നിലയിലെ മികച്ച പ്രവർത്തനവും പരിചയസമ്പത്തും അടിസ്ഥാനമാക്കിയാണ് ഷീല ദീക്ഷിതിനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി തെരഞ്ഞെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനാർഥിത്വം വെല്ലുവിളിയാണെന്നും ഭാരിച്ച ഉത്തരവാദിത്തമാണെന്നും ഷീല ദീക്ഷിത് പറഞ്ഞു. തന്നിൽ വിശ്വാസമർപ്പിച്ച കോൺഗ്രസ് ൈഹകമാൻഡിന് നന്ദിയുണ്ടെന്നും അവർകൂട്ടിച്ചേർത്തു. ഉത്തർപ്രദേശിലെ പ്രമുഖ കോൺഗ്രസ് നേതാവ് ഉമശങ്കർ ദീക്ഷിതിെൻറ മരുമകളാണ് ഷീല ദീക്ഷിത്.
പാർട്ടിയുടെ ബ്രാഹ്മണ മുഖമായ ഷീല ദീക്ഷിത് തന്നെ മുഖ്യമന്ത്രി സ്ഥാനാർഥിയാകണമെന്ന് തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോർ കോൺഗ്രസ് നേതൃത്വത്തോട് നിർദേശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.