കള്ളപ്പണം: മൂന്നു ലക്ഷത്തിനു മുകളിലുള്ള പണമിടപാട് തടയണമെന്ന് എസ്.ഐ.ടി

ന്യൂഡല്‍ഹി: പണമായി ഇടപാട് നടത്താവുന്ന തുകയുടെ പരിധി മൂന്നു ലക്ഷവും വ്യക്തികള്‍ക്ക് കൈവശം സൂക്ഷിക്കാവുന്ന തുക 15 ലക്ഷമായും പരിമിതപ്പെടുത്തണമെന്ന് രാജ്യത്ത് കള്ളപ്പണം സംബന്ധിച്ച് അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ശിപാര്‍ശ ചെയ്തു.
റിട്ട. ജസ്റ്റിസ് എം.ബി. ഷാ അധ്യക്ഷനായ സമിതി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച അഞ്ചാമത് അന്വേഷണ റിപ്പോര്‍ട്ടിലാണ് ഈ നിര്‍ദേശം. കണക്കില്‍പ്പെടാത്ത ധനശേഖരം പണമായിത്തന്നെയാണ് സൂക്ഷിക്കപ്പെട്ടിരിക്കുന്നതെന്നും ഉപയോഗത്തിലുള്ളതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
മറ്റ് രാജ്യങ്ങളില്‍ കള്ളപ്പണം നിയന്ത്രിക്കാന്‍ എടുത്തിട്ടുള്ള നടപടികളും രാജ്യത്തെ കോടതികള്‍ ഈ വിഷയത്തില്‍ പുറപ്പെടുവിച്ച ഉത്തരവുകളും പരിശോധിച്ചാല്‍ പണവിനിമയത്തിന് പരിധി ഏര്‍പ്പെടുത്തുന്നതാണ് ഉചിതമെന്ന് ജസ്റ്റിസ് ഷാ  പറഞ്ഞു. മൂന്നുലക്ഷത്തിനു മുകളിലുള്ള  തുക പണമായി കൈമാറ്റം ചെയ്താല്‍ നിയമവിരുദ്ധമായി പ്രഖ്യാപിക്കാനും ശിക്ഷ നല്‍കാനും  പുതിയ നിയമം കൊണ്ടുവരണം. വ്യക്തിക്കോ സ്വകാര്യ സ്ഥാപനത്തിനോ 15 ലക്ഷത്തിനു മുകളില്‍ പണം സൂക്ഷിക്കേണ്ട ആവശ്യം വന്നാല്‍ ഇന്‍കം ടാക്സ് കമീഷണറുടെ അനുമതി വാങ്ങണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.