അരുണാചലില്‍ വിശ്വാസ വോട്ട് അനിശ്ചിതത്വത്തില്‍

ന്യൂഡല്‍ഹി: സുപ്രീംകോടതി വിധിയെ തുടര്‍ന്ന് കോണ്‍ഗ്രസ് മന്ത്രിസഭ പുന$സ്ഥാപിക്കപ്പെട്ട അരുണാചല്‍പ്രദേശില്‍ ഗവര്‍ണര്‍ ശനിയാഴ്ച നടത്താന്‍ നിര്‍ദേശിച്ചിരിക്കുന്ന വിശ്വാസ വോട്ടെടുപ്പ് അനിശ്ചിതത്വത്തില്‍. വ്യാഴാഴ്ച രാത്രി ഡല്‍ഹിയിലെ അരുണാചല്‍ഭവനിലത്തെി സാങ്കേതികമായി ചുമതലയേറ്റ മുഖ്യമന്ത്രി നബാം തുകിക്ക് നിയമസഭ വിളിച്ചുകൂട്ടി വിശ്വാസവോട്ട് തേടാന്‍ 48 മണിക്കൂര്‍ സമയം മാത്രമാണ് ആക്ടിങ് ഗവര്‍ണര്‍ തഥാഗത റോയ് നല്‍കിയത്. ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളില്‍ എം.എല്‍.എമാരെ വിവരമറിയിച്ച് സഭയിലത്തെിക്കാന്‍ പ്രയാസമുള്ളതിനാല്‍ സാവകാശം വേണമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന ഗവര്‍ണര്‍ തള്ളി. അതേസമയം,  വിശ്വാസ വോട്ടെടുപ്പ് ശനിയാഴ്ച നടത്താന്‍ കഴിയില്ളെന്ന് സ്പീക്കറും നിലപാടെടുത്തു. നിയമസഭ വിളിച്ചുകൂട്ടാന്‍ 10 ദിവസത്തെ സാവകാശമാണ് മുഖ്യമന്ത്രി ഗവര്‍ണറെ കണ്ട് ആവശ്യപ്പെട്ടത്.

നബാം തുകിയുടെ മന്ത്രിസഭ പിരിച്ചുവിടുന്നതിലേക്ക് വഴിവെച്ച തീരുമാനങ്ങളെടുത്ത ഗവര്‍ണര്‍ ജെ.പി. രാജ്കോവ ചികിത്സാര്‍ഥം അവധിയെടുത്തതിനെ തുടര്‍ന്നാണ് ത്രിപുര ഗവര്‍ണറായ തഥാഗത റോയിക്ക് അരുണാചല്‍ ഗവര്‍ണറുടെ അധികചുമതല നല്‍കിയിരിക്കുന്നത്.
സുപ്രീംകോടതി വിധി പ്രകാരം അധികാരത്തില്‍ തിരിച്ചത്തൊന്‍ കഴിഞ്ഞെങ്കിലും നബാം തുകിക്ക് ഭരണം നിലനിര്‍ത്താന്‍ കഴിഞ്ഞെന്നുവരില്ല. 60 അംഗ നിയമസഭയില്‍ 47 പേരുടെ പിന്തുണ കോണ്‍ഗ്രസിന് ഉണ്ടായിരുന്നെങ്കിലും സുപ്രീംകോടതി വിധിക്കുശേഷവും 21 വിമത കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പി പാളയത്തിലാണ്.

ബി.ജെ.പിക്ക് 11 എം.എല്‍.എമാരുള്ളതിനാല്‍, വിമത കോണ്‍ഗ്രസ് നേതാവും സ്ഥാനമൊഴിയേണ്ടിവന്ന മുഖ്യമന്ത്രിയുമായ കലിഖോ പുലിന് കേവല ഭൂരിപക്ഷം അവകാശപ്പെടാന്‍ കഴിഞ്ഞേക്കും. എന്നാല്‍, കോണ്‍ഗ്രസ് മന്ത്രിസഭയുടെ വിശ്വാസ വോട്ടിന്  കാത്തിരിക്കുകയും വേണം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.