മലയാളി കുടുംബങ്ങളുടെ തിരോധാനം: ഇറാന്‍െറ സഹായം തേടി

ന്യൂഡല്‍ഹി: കേരളത്തില്‍നിന്ന് കാണാതായവരെ കണ്ടത്തെുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഇറാന്‍െറ സഹായം തേടി. കാണാതായവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള 19 പേര്‍ ഇറാന്‍ തലസ്ഥാനമായ തെഹ്റാനില്‍ എത്തിയതായി ഇന്‍റലിജന്‍സ് ബ്യൂറോ സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. അതേസമയം, ഇവര്‍ ഇപ്പോഴും ഇറാനിലുണ്ടോ, അവിടെനിന്ന് എങ്ങോട്ടെങ്കിലും പോയോ എന്നതു സംബന്ധിച്ച് ഒരു വിവരവും അന്വേഷണസംഘത്തിന് ലഭിച്ചിട്ടില്ല. അതേക്കുറിച്ച് അറിയുന്നതിനാണ് ഇറാനിലെ ഇന്ത്യന്‍ നയതന്ത്രകാര്യാലയം മുഖേന ഇറാന്‍ സര്‍ക്കാറിന്‍െറ സഹായം തേടിയത്. കാണാതായവരുടെ തെഹ്റാന്‍ വരെയുള്ള യാത്ര സംബന്ധിച്ച മുഴുവന്‍ വിവരവും ഐ.ബിക്ക് ലഭിച്ചു. എട്ടു സംഘമായാണ് 19 പേര്‍ തെഹ്റാനിലേക്ക് കടന്നത്. ടൂറിസ്റ്റ് വിസയില്‍  കുവൈത്ത്,  മസ്കത്ത്, ദുബൈ  വഴിയായിരുന്നു യാത്ര.  മേയ് 24ന് ബംഗളൂരുവില്‍നിന്ന്  കുവൈത്ത് വിമാനത്തില്‍ രണ്ടു പേര്‍, മേയ് 31ന്  മുംബൈയില്‍നിന്ന് മസ്കത്ത് വിമാനത്തില്‍ മൂന്നു പേര്‍, ജൂണ്‍ രണ്ടിന് മുംബൈയില്‍നിന്ന് ദുബൈ വിമാനത്തില്‍ മൂന്നു പേര്‍, ജൂണ്‍ മൂന്നിന്  ഹൈദരാബാദില്‍നിന്നുള്ള മസ്കത്ത് വിമാനത്തില്‍ മൂന്നു പേര്‍,  ജൂണ്‍ അഞ്ചിന് മുംബൈയില്‍നിന്ന് ദുബൈ വിമാനത്തില്‍ മൂന്നു പേര്‍, ജൂണ്‍ 16നും 19നും ബംഗളൂരുവില്‍നിന്ന് മസ്കത്ത് വിമാനത്തില്‍ രണ്ടു പേര്‍ വീതം, ജൂലൈ അഞ്ചിന്  മുംബൈ-അബൂദബി വിമാനത്തില്‍ ഒരാള്‍ എന്നിങ്ങനെയാണ് ഇവരുടെ യാത്ര.  

വിവിധ സംഘങ്ങളായി തൊട്ടടുത്ത ദിവസങ്ങളില്‍ യാത്രചെയ്തവര്‍ തെഹ്റാനില്‍ സംഗമിച്ചശേഷമാണ് മുന്നോട്ടുനീങ്ങിയതെന്ന് അന്വേഷണസംഘം അനുമാനിക്കുന്നു. ഇറാന്‍ അതിര്‍ത്തി കടന്ന് അഫ്ഗാനിസ്താനിലേക്ക് പോയിരിക്കാനുള്ള സാധ്യതയാണ് ഒന്ന്. അഫ്ഗാനിസ്താനിലെ ഖോര്‍സാന്‍ പ്രവിശ്യ ഐ.എസ് സ്വാധീനമേഖലയാണ്.  കാണാതായവരുടെ ലക്ഷ്യം അതായിരിക്കാന്‍ സാധ്യതയുണ്ട്. ഇറാനില്‍നിന്ന് ഇറാഖിലേക്ക് കടന്നശേഷം സിറിയയിലേക്ക് പോകാനുള്ള സാധ്യതയാണ് മറ്റൊന്ന്.  

 കാണാതായവരുടെ പാസ്പോര്‍ട്ട് വിവരങ്ങളും മറ്റും ഇറാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറിയിട്ടുണ്ട്. അത് പിന്തുടര്‍ന്ന് അവര്‍ നടത്തുന്ന അന്വേഷണത്തില്‍ വല്ല തുമ്പും കിട്ടുമെന്നാണ് ഇപ്പോഴത്തെ പ്രതീക്ഷ. അതിനിടെ, സംശയകരമായ സാഹചര്യത്തില്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവരുടെ കാര്യത്തില്‍ ജാഗ്രത പാലിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിമാനത്താവളങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.