തുർക്കിയിലുള്ള കായിക താരങ്ങളെ വിദേശകാര്യ മന്ത്രാലയം നാട്ടിലെത്തിക്കും

ന്യൂഡൽഹി: സൈനിക അട്ടിമറി ശ്രമത്തെ തുടർന്ന് തുർക്കിയിൽ കുടുങ്ങിയ ഇന്ത്യൻ കായിക താരങ്ങളെ നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. 148 കായിക താരങ്ങളും 38 ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന 186 അംഗ സംഘത്തെ മൂന്നു സംഘങ്ങളായാണ് തിരിച്ചെത്തിക്കുന്നത്. ആദ്യ രണ്ടു സംഘത്തെ ജൂലൈ 18നും മൂന്നാമത്തെ സംഘത്തെ ജൂലൈ 19നും എത്തിക്കാനാണ് തീരുമാനം. കായിക സംഘത്തിലെ 10 ആൺകുട്ടികളും മൂന്നു പെൺകുട്ടികളും അടക്കം 13 പേർ കേരളത്തിൽ നിന്നുള്ള താരങ്ങളാണ്.

ലോക സ്കൂൾസ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനായി ജൂലൈ 11നാണ് 186 അംഗ സംഘം തുർക്കിയിലെ ട്രാബ്സണിലെത്തിയത്. ജൂലൈ 18നാണ് സ്കൂൾസ് ചാമ്പ്യൻഷിപ്പ് സമാപിക്കുക. ഇതിനിടെയാണ് തുർക്കിയിൽ സൈനിക അട്ടിമറി ശ്രമം നടന്നത്.

കായിക താരങ്ങൾ സുരക്ഷിതരെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. രാജ്യ തലസ്ഥാനമായ അങ്കാറയിൽ നിന്ന് 700 കിലോമീറ്ററും സംഘർഷ ബാധിത പ്രദേശത്ത് നിന്ന് 400 കിലോമീറ്റർ അകലെയാണ് ട്രാബ്സൺ.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.