പെമ ഖണ്ഡു അരുണാചൽ മുഖ്യമന്ത്രി

ഇറ്റാനഗർ: അരുണാചൽ പ്രദേശ് മുഖ്യമന്ത്രിയായി പെമ ഖണ്ഡു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇറ്റാനഗറിൽ നടന്ന ചടങ്ങിൽ ഗവർണർ തഥാഗത റോയ് സത്യവാചകം ചൊല്ലി കൊടുത്തു. മുൻ മുഖ്യമന്ത്രി ദോർജി ഖണ്ഡുവിന്‍റെ മകനാണ് 36കാരനായ പെമ ഖണ്ഡു.

രാഷ്ട്രീയ പ്രതിസന്ധിക്ക് വിരാമമിട്ട സുപ്രീംകോടതി വിധിയെ തുടർന്ന് ചുമതലയേറ്റ മുഖ്യമന്ത്രി നബാംതുക്കി രാജിവെച്ച ഒഴിവിലാണ് പെമ ഖണ്ഡുവിന്‍റെ സ്ഥാനാരോഹണം. 30 വിമത എം.എൽ.എമാരെ അനുനയിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് നബാം തുക്കിയ മാറ്റി പെമ ഖണ്ഡുവിനെ മുഖ്യമന്ത്രിയാക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിച്ചത്. ഇതുപ്രകാരം ശനിയാഴ്ച പെമ ഖണ്ഡുവിനെ നിയമസഭാകക്ഷി നേതാവായി കോൺഗ്രസ് എം.എൽ.എമാർ തെരഞ്ഞെടുത്തിരുന്നു.

ബുധനാഴ്ചയാണ് സുപ്രീംകോടതി ചരിത്രപരമായ വിധിയിലൂടെ അരുണാചല്‍ പ്രദേശിലെ നബാം തുക്കി സര്‍ക്കാറിനെ പുനരവരോധിച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസില്‍ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധി മുതലെടുത്ത് കേന്ദ്രസര്‍ക്കാര്‍ നബാം തുക്കി സര്‍ക്കാറിനെ പുറത്താക്കി രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. തുടർന്ന് 30 വിമത എം.എൽ.എമാരുടെ പിന്തുണയോടെ വിമത നേതാവും മുന്‍ ധനമന്ത്രിയുമായ കലികോ പുളിനെ മുഖ്യമന്ത്രിയാക്കി ബി.ജെ.പി അധികാരം പിടിക്കുകയായിരുന്നു.

Full View
വിഡിയോ കടപ്പാട്: ന്യൂസ് എക്സ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.