ശ്രീനഗര്‍: കശ്മീരില്‍ പ്രക്ഷോഭകാരികളുടെ ആക്രമണത്തില്‍ പി.ഡി.പി നിയമസഭാംഗത്തിന് പരിക്ക്. പുല്‍വാമയില്‍ നിന്നുള്ള മുഹമ്മദ് ഖാലില്‍ ബന്ദ് എം.എല്‍.എക്കെതിരെയാണ് ആക്രമണമുണ്ടായത്. പ്രക്ഷോഭകാരികള്‍ ഖാലില്‍ ബന്ദിന്‍്റെ കാറിനുനേരെ കല്ളെറിയുകയായിരുന്നു.തുടര്‍ന്ന് കാര്‍ നിയന്ത്രണം വിട്ട് ഇടിക്കുകയും അദ്ദേഹത്തിന് ഗുരുതമായി പരിക്കേല്‍ക്കുകയും ചെയ്തു. ഖാലില്‍ ബന്ദിനെ ശ്രീനഗറിലെ മിലിറ്ററി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. പുല്‍വാമയില്‍ നിന്ന് ശ്രീനഗറിലേക്ക് മടങ്ങുകയായിരുന്ന എം.എല്‍.എയുടെ കാര്‍ പ്രക്ഷോഭകാരികള്‍ തടയുകയും കാറിന് നേരെ കല്ളെറിയുകയുമായിരുന്നു. സംഘര്‍ഷവും മരണങ്ങളും തുടരുമ്പോഴും നിയമസഭാംഗങ്ങള്‍ മണ്ഡലത്തില്‍ സന്ദര്‍ശിക്കാനത്തെിയില്ളെന്ന് പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് എം.എല്‍.എ ഞായറാഴ്ച പുല്‍വാനയിലെ സംഘര്‍ഷ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനത്തെിയത്.
ഹിസ്ബുല്‍ മുജാഹിദ് കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ വധത്തെ തുടര്‍ന്ന് സംഘര്‍ഷം നിലനില്‍ക്കുന്ന കശ്മീരില്‍ കര്‍ഫ്യൂ തുടരുകയാണ്. സംഘര്‍ഷത്തില്‍ 40 ഓളംപേര്‍ കൊല്ലപ്പെടുകയും 600 ഓളംപേര്‍ക്ക് പരിക്കേല്‍ക്കുയും ചെയ്തിരുന്നു. സംഭവസ്ഥലത്ത് 2000 ത്തോളം സൈനികരെയാണ് വിന്യസിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.