ഡൽഹിയിൽ 10 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾക്ക്​ നിരോധം

ന്യൂഡൽഹി: പത്തുവർഷത്തിൽ കൂടുതൽ പഴക്കമുള്ള ഡീസൽ വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കാൻ ദേശീയ ഹരിത ട്രൈബ്യൂണൽ ഡൽഹി സർക്കാറിനോട്​ ആവശ്യപ്പെട്ടു. ഉത്തരവ്​ എത്രയും പെ​​െട്ടന്ന്​ നടപ്പിലാക്കാനും ഇത്തരം വാഹനങ്ങളു​െട പട്ടിക ഡൽഹി ട്രാഫിക്​ പൊലീസിന്​ കൈമാറാനും  ട്രൈബ്യൂണൽ ആവശ്യപ്പെട്ടിട്ടുണ്ട്​. മറ്റ്​ സംസ്ഥാനങ്ങളിൽ നിന്നുള്ള പത്ത്​ വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങളും ഡൽഹിയിൽ അനുവദിക്കരുതെന്നും ട്രൈബ്യുണൽ നിർദേശിച്ചു.

ഡൽഹിയി​െല അനിയന്ത്രിതമായ മലിനീകരണം ചൂണ്ടിക്കാട്ടിയാണ്​  പത്തുവർഷത്തിൽ കൂടുതൽ പഴക്കമുള്ള ഡീസൽ വാഹനങ്ങൾ നിരോധിക്കാൻ കഴിഞ്ഞ വർഷം ട്രൈബ്യൂണൽ ഉത്തരവിട്ടത്​. മുൻ ഉത്തരവ്​ റദ്ദാക്കാൻ ട്രൈബ്യൂണൽ തയാറായില്ല.

നിലവിൽ ഡൽഹിയിൽ 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്ക്​ നിരോധമുണ്ട്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.