എയര്‍ടെല്ലിന് പിന്നാലെ ഐഡിയയും ഇന്‍റര്‍നെറ്റ് ഡാറ്റാ നിരക്കുകള്‍ വെട്ടിക്കുറച്ചു

ന്യൂഡല്‍ഹി: മൊബൈല്‍ ഫോണ്‍ സേവനരംഗത്ത് വീണ്ടും മത്സരം ശക്തമാകുന്നു. ഇന്‍റര്‍നെറ്റ് ഡാറ്റാ നിരക്കുകള്‍ 67 ശതമാനം കുറച്ച് ഭാരതി എയര്‍ടെല്‍ ആണ് മത്സരത്തിന് തുടക്കം കുറിച്ചത്. തൊട്ടുപിന്നാലെ ഐഡിയ സെല്ലുലാറും 3ജി, 4ജി ഉപഭോക്താക്കള്‍ക്ക് നിരക്കിളവ് പ്രഖ്യാപിച്ചു. രണ്ട് ജി.ബി മുതല്‍ 10 ജി.ബി വരെ ഉപയോഗിക്കുന്നവര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങളും കമ്പനി വാഗ്ദാനം ചെയ്തു.
മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ ആഗസ്റ്റ് മുതല്‍ സേവനം ആരംഭിക്കുമെന്ന വിവരം പുറത്തുവന്നതിനെ തുടര്‍ന്നാണ് സേവനദാതാക്കള്‍ ഉപഭോക്താക്കളെ പിടിച്ചുനിര്‍ത്താന്‍ ആനുകൂല്യങ്ങളുമായി രംഗത്തുവന്നിരിക്കുന്നത്.
കുറഞ്ഞ വിലക്ക് കൂടുതല്‍ വേഗമുള്ള ഇന്‍റര്‍നെറ്റ് സേവനം പ്രഖ്യാപിച്ചാണ് റിലയന്‍സ് ജിയോ മൊബൈല്‍ സേവനരംഗത്ത് ചുവടുവെക്കുന്നത്. റിലയന്‍സ് ജിയോ ഉടന്‍ സേവനം ആരംഭിക്കുമെന്ന വിവരം വന്നതോടെ, എയര്‍ടെല്ലിന്‍െറയും ഐഡിയയുടെയും ഓഹരിമൂല്യവും ഇടിഞ്ഞു. എയര്‍ടെല്ലിന്‍െറ ഓഹരിമൂല്യം നാലു ശതമാനം ഇടിഞ്ഞപ്പോള്‍, ആറര ശതമാനം ഇടിവാണ് ഐഡിയ ഓഹരികള്‍ നേരിട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.