ഇന്ത്യയുടെ പിന്തുണ ഹൃദയംതൊട്ടു –തുര്‍ക്കി അംബാസഡര്‍

ന്യൂഡല്‍ഹി: തുര്‍ക്കിയില്‍ ജനാധിപത്യഭരണകൂടത്തെ അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ ഇന്ത്യ ചടുലവും ക്രിയാത്മകവുമായ നിലപാടാണ് സ്വീകരിച്ചതെന്നും വിഷമഘട്ടത്തില്‍ ചൊരിഞ്ഞ പിന്തുണ ഹൃദയസ്പര്‍ശിയായെന്നും തുര്‍ക്കി അംബാസഡര്‍ ബുറാക് അചബര്‍.  ജനാധിപത്യത്തോടും ബാലറ്റിലൂടെ നേടിയ ജനഹിതത്തോടും ഇന്ത്യക്കുള്ള പ്രതിബദ്ധത വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അടിവരയിട്ടു പറഞ്ഞതായി അദ്ദേഹം ‘മാധ്യമ’ത്തിനു നല്‍കിയ പ്രത്യേക ഓണ്‍ലൈന്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.

അട്ടിമറിശ്രമത്തിലെ മുഖ്യപ്രതി ഫത്ഹുല്ല ഗുലന്‍െറ ഭീകരസംഘടനയാണെന്നും അതിനു പിന്നിലാരെന്ന കാര്യം അന്വേഷണത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ഭീകരര്‍ക്ക് നിയമപരിധിയില്‍ നിന്നുള്ള പരമാവധി ശിക്ഷ നല്‍കും. എന്നാല്‍, വധശിക്ഷ തുര്‍ക്കിയില്‍ തിരിച്ചുകൊണ്ടുവരുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ലമെന്‍റാണെന്ന് അംബാസഡര്‍ വ്യക്തമാക്കി.

ജൂലൈ 15 തുര്‍ക്കി ജനാധിപത്യ ആഘോഷദിനമായി കൊണ്ടാടും. ഗുലന്‍െറ അനുയായികള്‍ക്ക് ജനാധിപത്യ സുഹൃദ് രാജ്യമായ ഇന്ത്യയില്‍ തുടരാനാവില്ളെന്നും ഇക്കാര്യത്തില്‍ കേന്ദ്ര ഗവണ്‍മെന്‍റ് നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ബുറാക് ചോദ്യത്തിനു മറുപടിയായി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.