സഭയില്‍ മയങ്ങിപ്പോയ രാഹുലിനെതിരെ മായാവതി

  ന്യൂഡല്‍ഹി:  ദലിത് യുവാക്കള്‍ ഗോരക്ഷാ സേനയുടെ മര്‍ദനത്തിനിരയായ ഗുജറാത്തിലെ ഉന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വ്യാഴാഴ്ച സന്ദര്‍ശിക്കും. പ്രധാനമന്ത്രിയുടെ നാട്ടില്‍ നടന്ന സംഭവത്തില്‍ ബി.ജെ.പിയെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ് വിഷയം ബുധനാഴ്ച പാര്‍ലമെന്‍റില്‍ ഉന്നയിച്ചിരുന്നു. അതിന്‍െറ തുടര്‍ച്ചയാണ് രാഹുലിന്‍െറ ഗുജറാത്ത് സന്ദര്‍ശനം.  ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍  വെള്ളിയാഴ്ച ഉന സന്ദര്‍ശിക്കുന്നുണ്ട്. ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇതിനകം ഗുജറാത്തില്‍ പ്രതിഷേധവുമായി രംഗത്തുണ്ട്. അതിനിടെ,  ഉന സംഭവത്തെക്കുറിച്ചുള്ള ചര്‍ച്ചക്കിടെ, ലോക്സഭയില്‍  രാഹുല്‍ ഗാന്ധി മയങ്ങിപ്പോയത് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.
ചൂടേറിയ ചര്‍ച്ച നടക്കവെയാണ് രണ്ടാം നിരയിലെ സീറ്റില്‍ രാഹുല്‍ ഏതാനും നിമിഷം മയക്കത്തിലേക്ക് വീണത്. ദലിത് പ്രശ്നത്തില്‍ കോണ്‍ഗ്രസിന്‍െറ സമീപനമാണ് രാഹുലിന്‍െറ മയക്കം കാണിക്കുന്നതെന്ന് മായാവതി കുറ്റപ്പെടുത്തി. ഉന സംഭവം രണ്ടു ദിവസമായി തങ്ങള്‍ ഉന്നയിച്ചിട്ടും കോണ്‍ഗ്രസ് അതിനൊപ്പം നിന്നില്ല. സാമൂഹിക മാധ്യമങ്ങളിലൂടെ വലിയ വാര്‍ത്തയായപ്പോഴാണ് അവസാന നിമിഷം രാഷ്ട്രീയനേട്ടത്തിനായി കോണ്‍ഗ്രസ് ഇടപെട്ടതെന്നും മായാവതി കുറ്റപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.