ചെന്നൈ/ ന്യൂഡല്‍ഹി: 29 പേരുമായി ചെന്നൈയില്‍നിന്ന് പോര്‍ട്ട്ബ്ളയറിലേക്ക് പുറപ്പെട്ട ഇന്ത്യന്‍ വ്യോമസേനാ വിമാനം ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍വെച്ച് കാണാതായി. താംബരം വ്യോമസേനാ കേന്ദ്രത്തില്‍നിന്ന് രാവിലെ 8.30ന് പറന്നുയര്‍ന്ന എ.എന്‍-32 വിമാനവുമായുള്ള ബന്ധം 16 മിനിറ്റിനുശേഷം നഷ്ടമാവുകയായിരുന്നു. കോഴിക്കോട് സ്വദേശികളായ രണ്ടുപേരും കാണാതായവരിലുണ്ട്. കക്കോടി ചെറിയാറമ്പത്ത് പരേതനായ പി. വാസു നായരുടെ മകന്‍ ഐ.പി. വിമല്‍, കാക്കൂര്‍ നെല്ലിക്കുന്നുമ്മല്‍ തട്ടൂര് രാജന്‍െറ മകന്‍ സജീവ്കുമാര്‍ എന്നിവരാണ് വിമാനത്തിലുള്ളത്. നാവിക ഉദ്യോഗസ്ഥനായ സജീവ്കുമാര്‍ ചികില്‍സക്ക് നാട്ടിലത്തെി ഈയിടെയാണ് മടങ്ങിയത്.
വിമാനത്തിനായി വ്യോമസേനയും നാവികസേനയും തീരരക്ഷാ സേനയും ഊര്‍ജിത തിരച്ചിലാരംഭിച്ചു. ഇന്ത്യക്ക് സൈനികത്താവളമുള്ള മലാക്ക കടലിടുക്കിന് സമീപത്തെ തന്ത്രപ്രധാന ദ്വീപുകളിലേക്ക് സേനാംഗങ്ങളെ കൊണ്ടുപോവുകയായിരുന്നു വിമാനം. നാല് ഓഫിസര്‍മാര്‍ ഉള്‍പ്പെടെ സേനാംഗങ്ങളുമായി പുറപ്പെട്ട വിമാനം11.30ന് പോര്‍ട്ട്ബ്ളയറില്‍ എത്തേണ്ടതായിരുന്നു. രണ്ട് പൈലറ്റുമാരുള്‍പ്പെടെ ആറു ജീവനക്കാര്‍, 11 വ്യോമസേനാംഗങ്ങള്‍, കരസേനയില്‍നിന്നുള്ള രണ്ടുപേര്‍, തീരരക്ഷാ സേനയില്‍നിന്നുള്ള ഒരാള്‍, ഒമ്പത് നാവികസേന അംഗങ്ങള്‍ എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്. പതിവായി ചെന്നൈയില്‍നിന്ന് പോര്‍ട്ട്ബ്ളയറിലേക്ക് സര്‍വിസ് നടത്തുന്ന കൊറിയര്‍ വിമാനമാണ് ഇത്.
ചെന്നൈയില്‍നിന്നും പോര്‍ട്ട്ബ്ളയറില്‍നിന്നുമായി നാല് കപ്പലുകളാണ് തീരരക്ഷാ സേന തിരച്ചിലിനായി അയച്ചിരിക്കുന്നത്. രാത്രിയോടെയാണ് കപ്പലുകള്‍ വിമാനം കാണാതായെതെന്ന് കരുതുന്ന സ്ഥലത്തത്തെിയത്. സഹായിക്കാന്‍ ദേശീയ ദുരന്തനിവാരണ സേനയോട് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ആവശ്യപ്പെട്ടു.
ഇരട്ട എന്‍ജിനുള്ള റഷ്യന്‍ നിര്‍മിത കാര്‍ഗോ വിമാനമാണ് എ.എന്‍-32. അത്യാധുനിക സംവിധാനങ്ങളുള്ള വിമാനത്തിന് 7.5 ടണ്‍ ചരക്കുകള്‍ അല്ളെങ്കില്‍ 50 യാത്രക്കാരെ വഹിക്കാന്‍ കഴിയും. നൂറിലധികം എ.എൻ32 യുദ്ധവിമാനം വ്യോമസേനക്കുണ്ട്. ഒരു തവണ ഇന്ധനം നിറച്ചാൽ ഏത് കാലാവസ്ഥയിലും നാല് മണിക്കൂർ തുടർച്ചയായി പറക്കാൻ ശേഷിയുള്ള വിമാനത്തിൽ ആധുനിക സംവിധാനങ്ങളെല്ലാം സജ്ജീകരിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യത്തിൽ വിമാനം സ്ഥിതി ചെയ്യുന്ന സ്ഥലം തിരിച്ചറിയാനുള്ള ബീക്കൺ ലൊക്കേറ്ററും വിമാനത്തിൽ ഘടിപ്പിച്ചിട്ടുണ്ട്.
A demonstration of Search & Rescue ops launched by Indian Navy for Indian Air Force AN-32 plane which went missing pic.twitter.com/ICCvve6wBY
— ANI (@ANI_news) July 22, 2016
UPDATE: IAF AN-32 plane airborne from Tambaram Airbase of Chennai to Port Blair which went missing, had 29 persons onboard.
— ANI (@ANI_news) July 22, 2016
UPDATE: 4 coast guard ships & 2 dornier aircraft deployed for search operations 200 knot mile from east of Chennai
— ANI (@ANI_news) July 22, 2016
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.