ന്യൂഡൽഹി: പോർട്ട് ബ്ലയർ യാത്രക്കിടെ കാണാതായ വ്യോമസേന വിമാനം നിയന്ത്രിച്ചവരുടെ പേരു വിവരങ്ങൾ പുറത്തുവിട്ടു. ക്യാപ്റ്റൻ ലഫ്. കേണൽ ബഡ്സാര, ഫ്ലൈറ്റ് ലഫ്റ്റനൻറ് കുനാൽ, കോ പൈലറ്റ് നന്ദാൽ, എയർ ഫോഴ്സ് എഞ്ചിനീയർ രാജൻ എന്നിവരുടെ വിവരങ്ങളാണ് പുറത്തുവിട്ടതെന്ന് ഇന്ത്യാടുഡെയെ ഉദ്ധരിച്ച് ഫസ്റ്റ് പോസ്റ്റ് വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തു. കാണാതായവരിൽ ഒമ്പത് പേർ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം സ്വദേശികളാണ്. സാംബ മൂർത്തി, പ്രസാദ്റാവു, ചിന്ന റാവു, സേനാപതി, മഹാറാണ, ശ്രീനിവാസ റാവു, നാഗേന്ദ്ര റാവു എന്നിവരാണ് കാണാതായതെന്ന് മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വെള്ളിയാഴ്ച രാവിലെ എട്ടിനാണ് 29 യാത്രക്കാരുമായി ചെന്നൈയിലെ താംബരത്ത് നിന്നും പോർട്ട് ബ്ലയറിലേക്ക് പുറപ്പെട്ട ഇന്ത്യൻ വ്യോമസേനയുടെ എ.എൻ32 വിമാനം കാണാതായത്. നാവികസേനയുടെയും തീര സംരക്ഷണസേനയുടെയും 12 കപ്പലുകൾ വിമനത്തിെൻറ അവശിഷ്ടങ്ങൾ കണ്ടെത്തുന്നതിനായി ബംഗാൾ ഉൾക്കടലിൽ തെരച്ചിൽ നടത്തുകയാണ്. മേഖലയിലേക്ക് ഒരു അന്തർവാഹിനിയും പുറപ്പെട്ടിട്ടുണ്ട്.
കര, നാവിക, തീരസംരക്ഷണ സേനകളിലെ ഒാരോ അംഗങ്ങളും അഞ്ച് വ്യോമസേനാ ഉദ്യോഗസ്ഥരും എട്ട് സിവിലിയൻമാരും ആറ് ജീവനക്കാരുമാണ് കാണാതായ വിമാനത്തിലുണ്ടായിരുന്നത്. റഡാറിൽ നിന്ന് അപ്രത്യക്ഷമാകുമ്പോൾ വിമാനം 23,000 അടി ഉയരത്തിലായിരുന്നുവെന്ന് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.