ദയാശങ്കര്‍ ഒളിവില്‍തന്നെ; തിരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്

ലഖ്നോ: ബി.എസ്.പി നേതാവ് മായാവതിക്കെതിരെ അസഭ്യവര്‍ഷം നടത്തിയതിന് ബി.ജെ.പിയില്‍നിന്ന് പുറത്താക്കപ്പെട്ട ദയാശങ്കര്‍ സിങ്ങിനായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. വിവാദമുണ്ടായതിനു പിന്നാലെ ഒളിവില്‍ പോയതാണ് ഇദ്ദേഹം.

അതേസമയം, സഭ്യമല്ലാത്ത ഭാഷയുടെ പേരില്‍ മായാവതിക്കും മുതിര്‍ന്ന ബി.എസ്.പി നേതാക്കള്‍ക്കുമെതിരെ ദയാശങ്കര്‍ സിങ്ങിന്‍െറ കുടുംബം കേസ് ഫയല്‍ ചെയ്തു. മായാവതിക്കെതിരായ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ബി.എസ്.പി പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം ഹസ്റത്ഗഞ്ചില്‍ നടത്തിയ ധര്‍ണയില്‍ മോശം ഭാഷയിലെഴുതിയ ബാനറുകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇതിനെതിരെയാണ് ദയാശങ്കറിന്‍െറ കുടുംബം രംഗത്തത്തെിയത്.  പരാതിയത്തെുടര്‍ന്ന് മായാവതിക്കും നേതാക്കള്‍ക്കുമെതിരെ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.

ദയാശങ്കറിനായി വ്യാഴാഴ്ച രാത്രി പലയിടങ്ങളിലും തെരച്ചില്‍ നടത്തിയെന്നും എന്നാല്‍, സൂചനകളൊന്നും ലഭിച്ചില്ളെന്നും പൊലീസ് സൂപ്രണ്ട് മനോജ് കുമാര്‍ ഝാ പറഞ്ഞു. അതിനിടെ, ലഖ്നോ കോടതിയില്‍ ഇദ്ദേഹം കീഴടങ്ങുമെന്നും സൂചനയുണ്ട്. ഇദ്ദേഹത്തിന്‍െറ സഹോദരന്‍ ധര്‍മേന്ദ്രയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും നിര്‍ണായക വിവരങ്ങളൊന്നും ലഭിച്ചില്ല. ജൂലൈ 21ന് ദയാശങ്കര്‍ ഗോരഖ്പൂരിലേക്ക് പോയെന്നും അതിനുശേഷം വിവരമൊന്നുമില്ളെന്നുമാണ് ധര്‍മേന്ദ്ര നല്‍കിയ മൊഴി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.