ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചരണം കൊഴുപ്പിച്ച് കോണ്‍ഗ്രസ്. മൂന്നു ദിവസത്തെ ബസ് യാത്രയാണ് തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസ് പരീക്ഷിക്കുന്നത്. കാണ്‍പൂരിലേക്കുള്ള ബസ്യാത്ര നയിക്കുന്നത് മുഖ്യമന്ത്രി പദത്തിലേക്ക് പാര്‍ട്ടി നിര്‍ദേശിച്ചിട്ടുള്ള ഷീലാ ദീക്ഷിതാണ്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പ്രചരണയാത്രയുടെ ഫ്ളാഗ് ഓഫ് ചെയ്തു.
‘‘ 27 വര്‍ഷത്തെ യു.പി ഭരണം’’ എന്ന മുദ്രാവാക്യവുമായാണ് കോണ്‍ഗ്രസ് നേതാക്കള്‍ യു.പിയിലത്തെുന്നത്. നടനും സംസ്ഥാന അധ്യക്ഷനുമായ രാജ് ബബ്ബാര്‍, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഗുലാം നബി അസാദ് എന്നിവരും കാണ്‍പൂര്‍ യാത്രയില്‍ ഷീലാ ദീക്ഷിത്തിനെ അനുഗമിക്കുന്നുണ്ട്.
1989 ല്‍ കോണ്‍ഗ്രസ് തോല്‍വിയേറ്റ ശേഷം ഇതുവരെയുള്ള സമാജ്വാദി പാര്‍ട്ടി, ജനാതാദള്‍ ഭരണത്തിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി യു.പി പിടിച്ചെടുക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തിവരുന്നത്.
ജൂലൈ 29 ന് പാര്‍ട്ടി ഉപാധ്യാക്ഷന്‍ രാഹുല്‍ ഗാന്ധി ലഖ്നോയിലത്തെി പ്രചരണ പരിപാടിയില്‍ പങ്കുചേരും. രാഹുല്‍ പങ്കെടുക്കുന്ന പരിപാടിയില്‍ 50,000 ത്തോളം പാര്‍ട്ടി പ്രവര്‍ത്തകര്‍ അണിചേരുമെന്നാണ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരണാസിയില്‍ ആഗസ്റ്റ് രണ്ടിന് സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള റോഡ് ഷോയും നടക്കും. ബി.ജെ.പി, ബി.എസ്.പി, എസ്.പി, ജനതാദള്‍ തുടങ്ങി സമുദായ സ്വാധീനമുള്ള പാര്‍ട്ടികളെ എല്ലാം വെല്ലുവിളിച്ചുകൊണ്ടാണ് ഉത്തര്‍പ്രദേശ് തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ് വന്‍ പ്രചരണം ആരംഭിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.