ഉദയ്പൂർ: നരേന്ദ്രമോദി പ്രവാസി പ്രധാനമന്ത്രിയാണെന്നും ഗുജറാത്ത് തന്നിൽ നിന്ന് അകലെയല്ലെന്നും പേട്ടൽ സമുദായത്തിെൻറ പ്രക്ഷോഭ നേതാവ് ഹർദിക് പേട്ടൽ. ബി.ജെ.പി സർക്കാർ സംവിധാനങ്ങളെയും ഇൻറലിജൻസ് ബ്യൂറോയെയും ദുരൂപയോഗപ്പെടുത്തുകയാണ്. ഒരിക്കൽ ബീഹാറാണ് ജംഗിൾ രാജെന്നാണ് അവർ പറഞ്ഞിരുന്നത്. എന്നാൽ അത് ഗുജറാത്തിലേക്കും വ്യാപിക്കുകയാണ്. ഫോൺ വിളികളെല്ലാം തടസപ്പെടുത്തി ഞങ്ങളുടെ പ്രവർത്തനങ്ങൾക്കെല്ലാം അവർ കടിഞ്ഞാണിടുന്നു. ജനങ്ങൾ എല്ലാം നിശബ്ദമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അടുത്ത വർഷത്തെ പൊതു തെരഞ്ഞെടുപ്പിൽ ഇതിൻറെ ഫലം അവർ അറിയും. രാഷ്ട്രീയ പാർട്ടിയും സർക്കാറുകളുമാണ് രാജ്യം ഭരിക്കുന്നതെന്ന വിചാരം മിഥ്യാധാരണയാണെന്നും യാഥാർഥത്തിൽ രാജ്യം ഭരിക്കുന്നതും സർക്കാർ രൂപീകരിക്കുന്നതും ജനങ്ങളാണെന്നും ഹർദിക് പറഞ്ഞു.
രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ഒമ്പത് മാസം ജയിലിലായിരുന്ന ഹർദിക് പേട്ടൽ കഴിഞ്ഞ ആഴ്ചയാണ് ജയിൽ മോചിതനായത്. അടുത്ത ആറുമാസത്തേക്ക് ഗുജറാത്തിൽ പ്രവേശിക്കാൻ പാടില്ല എന്ന ഉപാധിയോടെയായിരുന്നു ജാമ്യം. നിലവിൽ രാജസ്ഥാനിലെ ഉദയ്പൂരിലാണ് അദ്ദേഹം താമസിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.