ന്യൂഡൽഹി: വിവാഹത്തിന് സമ്മതിച്ചില്ലെന്നാരോപിച്ച് യുവാവിെൻറ സഹോദരിയുടെ ആസിഡ് ആക്രമണത്തിൽ 18 കാരിയായ പെൺകുട്ടിക്ക് ഗുരുതര പരിക്ക്. ബുധനാഴ്ച കിഴക്കൻ ഡൽഹിയിലെ ഗാന്ധി നഗറിലാണ് സംഭവം. സംഭവ ദിവസം രാത്രി ഒമ്പതു മണിക്ക് േജാലി കഴിഞ്ഞ് വീട്ടിലേക്ക് വരവെ പെൺകുട്ടിയെ രാദേ റാം എന്ന യുവാവ് േഫാൺ െചയ്യുകയും നേരിൽ കാണണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. എന്നാൽ ആവശ്യം നിഷേധിച്ച പെൺകുട്ടിയോട് കുടുംബാഗങ്ങളെ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി പൊലീസ് പറയുന്നു.
ജോലി കഴിഞ്ഞ മടങ്ങി വരുന്ന വഴിയിൽ ദുന്ദേല ചൗക്കിലെത്തിയേപ്പാൾ രാധെ റാമും സഹോദരി അനിതയും പെൺകുട്ടിയുടെ മുഖത്തേക്ക് ആസിഡ് ലായനി ഒഴിക്കുകയായിരുന്നു. ആക്രമണ കാരണം വിവാഹത്തിന് വിസമ്മതിച്ചതാണെന്ന് പൊലിസ് സ്ഥിരീകരിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ ശരീരത്തിെൻറ 40 ശതമാനവും പൊള്ളേലറ്റതായാണ് ഡോക്ടർമാർ നൽകുന്ന വിവരം. പെൺകുട്ടിക്ക് കാഴ്ച ശക്തി നഷ്ടപ്പെടാനിടയുണ്ടെന്ന് പൊലീസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.