സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിക്കുറക്കണമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: 2022ഓടെ എല്ലാവര്‍ക്കും പാര്‍പ്പിടം പദ്ധതി നടപ്പാക്കുന്നതിന് സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിക്കുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിമാര്‍ക്ക് കത്തെഴുതിയെന്ന് കേന്ദ്ര നഗര വികസന മന്ത്രി വെങ്കയ്യ നായിഡു അറിയിച്ചു. രജിസ്ട്രേഷന്‍ ചെലവിനാണ് സ്റ്റാമ്പ് തീരുവ സമ്പ്രദായം തുടങ്ങിയതെന്ന് വെങ്കയ്യ നായിഡു പറഞ്ഞു.
എന്നാല്‍, ഇപ്പോള്‍ അതൊരു വരുമാനമാര്‍ഗമായിരിക്കുകയാണ്.  വീട് വാങ്ങുന്നവര്‍ക്കും വീട് വെക്കാന്‍ ഭൂമി വാങ്ങുന്നവര്‍ക്കും വലിയ ഭാരമാണ് ഇതുണ്ടാക്കുന്നത്. പുതിയ റിയല്‍ എസ്റ്റേറ്റ് നിയന്ത്രണ ബില്ലിലെ ചട്ടങ്ങള്‍ പ്രഖ്യാപിക്കാനിരിക്കുകയാണ്. അതിനുമേല്‍ സ്റ്റാമ്പ് ഡ്യൂട്ടിയും കൂടി വരുന്നതോടെ ഭാരമേറും. ചില സംസ്ഥാനങ്ങള്‍ 10 ശതമാനം വരെ രജിസ്ട്രേഷന്‍ ചാര്‍ജ് ഈടാക്കുന്നുണ്ട്. സ്റ്റാമ്പ് ഡ്യൂട്ടി കുറക്കണമെന്ന കേന്ദ്രത്തിന്‍െറ ആവശ്യത്തോട് പല സംസ്ഥാനങ്ങളും അനുകൂലമായി പ്രതികരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാറിന്‍െറ ഭവന നിര്‍മാണ പദ്ധതിയില്‍ ലോകബാങ്കും ഏഷ്യന്‍ ഡെവലപ്മെന്‍റ് ബാങ്കും താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും നായിഡു കൂട്ടിച്ചേര്‍ത്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.