കുപ്​വാരയില്‍ നാലു തീവ്രവാദികളെ വധിച്ചു; ഒരാള്‍ പിടിയില്‍

ശ്രീനഗര്‍: കശ്മീരിലെ കുപ്​വാര ജില്ലയില്‍ നിയന്ത്രണ രേഖക്ക് സമീപം നടന്ന ഏറ്റുമുട്ടലില്‍ നാലു പാക് തീവ്രവാദികളെ സുരക്ഷാസേന വധിച്ചു. നൗഗാം സെക്ടറില്‍ നടന്ന ഏറ്റുമുട്ടലിനിടെ ഒരാളെ പിടികൂടുകയും ചെയ്തു. ഇവര്‍ ലശ്കറെ ത്വയ്ബ തീവ്രാവാദ സംഘടനയില്‍ പെട്ടവരാണ്. കൊല്ലപ്പെട്ടവരും പിടിയിലായ ആളും പാകിസ്താന്‍ പൗരന്മാരാണെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. സൈന്യം നടത്തിയ പ്രത്യേക ഓപറേഷന്‍ ഈ മേഖലയില്‍ തുടരുകയാണ്. നുഴഞ്ഞുകയറ്റക്കാര്‍ക്കായി തിരച്ചില്‍ നടത്തന്നതിനിടെയാണ് ഏറ്റുമുട്ടല്‍ നടന്നത്.  
പിടിയിലായ തീവ്രവാദി ലാഹോറില്‍ നിന്നുള്ള ബഹദൂര്‍ അലി എന്ന സൈഫുല്ലയാണെന്ന് വ്യക്തമായിട്ടുണ്ട്. ഇയാള്‍ മാസങ്ങള്‍ക്ക് മുമ്പ് നുഴഞ്ഞു കയറിയ ആളാണെന്നും മുമ്പ് ഏറ്റുമുട്ടലിനിടെ പരിക്കേറ്റിരുന്നെന്നും സൈനിക വൃത്തങ്ങള്‍ പറഞ്ഞു. ഇയാളില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് കരുതുന്നതെന്ന് അധികൃതര്‍ പറഞ്ഞു.
കുപ്​വാരയില്‍ തീവ്രവാദിയെ ജീവനോടെ പിടികൂടാനായത് വലിയ നേട്ടമാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു പ്രതികരിച്ചു. ഇതിലൂടെ പാകിസ്താന്‍െറ തന്ത്രങ്ങള്‍ മനസ്സിലാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.