ന്യൂഡല്‍ഹി: രാജ്യസഭാംഗത്വം രാജിവെച്ച മുന്‍ ക്രിക്കറ്ററും ബി.ജെ.പി നേതാവുമായ നവ്ജ്യോത്സിങ് സിദ്ദു സ്വാതന്ത്ര്യദിനത്തില്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേരുമെന്ന് സൂചന. സ്വാതന്ത്ര്യദിനം ബി.ജെ.പിയില്‍നിന്നുള്ള മോചനദിനംകൂടിയായി മാറുമെന്നും അതിനുശേഷം ബി.ജെ.പി-അകാലിദള്‍ കൂട്ടുകെട്ടിന്‍െറ പിടിയില്‍നിന്ന് പഞ്ചാബിനെ മോചിപ്പിക്കാനുള്ള നീക്കങ്ങളില്‍ അദ്ദേഹം പങ്കുവഹിക്കുമെന്നും ആം ആദ്മി വൃത്തങ്ങളാണ് സൂചന നല്‍കുന്നത്. ആപ് അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാള്‍ വിപാസന ധ്യാനം കഴിഞ്ഞ് എത്തിയശേഷം ഇതുസംബന്ധിച്ച ഒൗദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും.
പഞ്ചാബില്‍നിന്ന് മാറിനില്‍ക്കാന്‍ നിര്‍ദേശിച്ചതുകൊണ്ടാണ് താന്‍ രാജിവെച്ചതെന്ന് കഴിഞ്ഞ ദിവസം സിദ്ദു വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.