വാര്‍ത്തകള്‍ക്കും വിവാദങ്ങള്‍ക്കും അവധി; കെജ് രിവാള്‍ ധ്യാനത്തിന് പോകുന്നു

ന്യൂഡല്‍ഹി: ഭരണത്തിനും വാര്‍ത്തകള്‍ക്കും വിവാദങ്ങള്‍ക്കും താല്‍ക്കാലിക അവധി നല്‍കിഡല്‍ഹി മുഖ്യമന്ത്രി  അരവിന്ദ് കെജ് രിവാള്‍ ധ്യാനത്തിന് പോകുന്നു.  ജൂലൈ 30 മുതല്‍  12 ദിവസത്തേക്കാള്‍ കെജ് രിവാള്‍  അവധിയെടുക്കുക. നാഗ്പൂരിലെ ധ്യാന കേന്ദ്രത്തിലേക്കാണ് കെജ് രിവാള്‍ പോകുന്നത്. പ്രാചീന ധ്യാന മാര്‍ഗമായ വിപാസന പൂര്‍ത്തിയാക്കാനാണ് അദ്ദേഹം നാഗ്പൂരിലേക്ക് പോകുന്നതെന്ന് ആം ആദ്മി പാര്‍ട്ടി അറിയിച്ചു.

ധ്യാനത്തിന്‍്റെ ദിവസങ്ങളില്‍ പത്രം, ടി.വി,സാമുഹിക മാധ്യമങ്ങള്‍ എന്നിവ വഴി അദ്ദേഹവുമായി ബന്ധപ്പെന്‍ കഴിയില്ല. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് ഈ ദിവസങ്ങളില്‍ സര്‍ക്കാരിനെ നയിക്കുകയെന്നും പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി.

കെജ് രിവാള്‍ ഇതിന് മുമ്പും വിപാസന ധ്യാനത്തിനായി അവധിയെടുത്തിട്ടുണ്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പായിരുന്നു അത്. രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കുമ്പോള്‍ വിപാസന ധ്യാനത്തിന്‍്റെ പ്രചാരണം ഏറ്റെടുക്കുമെന്നും കെജ് രിവാള്‍ സൂചിപ്പിച്ചിരുന്നു.
ജനുവരിയില്‍ അദ്ദേഹം 10 ദിവസത്തെ മെഡിക്കല്‍ ലീവെടുത്ത് ബംഗളൂരുവിലെ പ്രകൃതിചികിത്സാ കേന്ദ്രത്തില്‍ എത്തിയിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.