ലശ്കര്‍ തീവ്രവാദി എന്‍.ഐ.എ കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: ലശ്കറെ ത്വയ്യിബ തീവ്രവാദിയായ പാക് പൗരന്‍ ബഹാദൂര്‍ അലി എന്ന സൈഫുല്ലയെ പ്രത്യേക കോടതി ആഗസ്റ്റ് 11 വരെ എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടു. ഈ മാസം 25നാണ് ഇയാളെ വടക്കന്‍ കശ്മീരിലെ ഹന്ദ്വാര ജില്ലയില്‍നിന്ന് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിന് 14 ദിവസം കസ്റ്റഡിയില്‍ അനുവദിക്കണമെന്ന ആവശ്യത്തെ തുടര്‍ന്നാണ് കസ്റ്റഡിയില്‍ വിട്ടത്. പാകിസ്താനിലെ ലാഹോര്‍ സ്വദേശിയായ ഇയാള്‍ ഇന്ത്യയിലത്തെിയതുമായി ബന്ധപ്പെട്ട ഗൂഢാലോചന എന്‍.ഐ.എ അന്വേഷിച്ചുവരുകയാണ്. ജമ്മു-കശ്മീരില്‍ അക്രമങ്ങള്‍ നടത്താനുള്ള ലശ്കറിന്‍െറ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങളും അന്വേഷണത്തില്‍ ലഭിക്കുമെന്നാണ് കരുതുന്നത്.
ഇയാളെ പിടികൂടിയപ്പോള്‍ മൂന്ന് എ.കെ 47 തോക്കുകളും രണ്ട് പിസ്റ്റളും 23,000 ഇന്ത്യന്‍ രൂപയും കണ്ടെടുത്തിരുന്നു. പാക് അധീന കശ്മീരിലെ ലശ്കര്‍ ക്യാമ്പില്‍ പരിശീലനം നേടിയയാളാണ് ബഹാദൂര്‍ അലി എന്നാണ് കരുതുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.