കോഹിനൂര്‍ രത്നം തിരിച്ചത്തെിക്കാന്‍ എല്ലാ ശ്രമവും നടത്തുമെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: ബ്രിട്ടന് നിഷേധാത്മക സമീപനമാണെങ്കിലും വിഖ്യാത കോഹിനൂര്‍ രത്നം തിരിച്ചത്തെിക്കാന്‍ എല്ലാ ശ്രമവും നടത്തുമെന്ന് ഇന്ത്യ.
പഞ്ചാബ് കീഴ്പ്പെടുത്തിയശേഷം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ലാഹോറിലെ ഖജനാവിലേക്ക് മാറ്റിയ രത്നം ഇപ്പോള്‍ ബ്രിട്ടീഷ് രാജ കിരീടത്തിന്‍െറ ഭാഗമാണ്. 106 കാരറ്റ് രത്നത്തിന് 20 കോടി ഡോളറാണ് വില കണക്കാക്കുന്നത്.
രത്നം തിരിച്ചുകൊടുക്കണമെന്ന ആവശ്യത്തിന് നിയമപരമായ പിന്‍ബലമില്ളെന്നാണ് ബ്രിട്ടന്‍െറ നിലപാട്.
എന്നാല്‍, രത്നം തിരിച്ചുകിട്ടുന്നതിന് നയതന്ത്രപരവും നിയമപരവുമായ എല്ലാ വഴികളും തേടാനാണ് തീരുമാനമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. കോഹിനൂര്‍ രത്നം ഇന്ത്യയിലത്തൊന്‍ സാധ്യതയൊന്നുമില്ളെന്ന് ഏഷ്യ-പസഫിക് കാര്യങ്ങള്‍ക്കായുള്ള ബ്രിട്ടീഷ് സഹമന്ത്രി അലോക് ശര്‍മ കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.