പട്ന: ബിഹാറില്‍ കൂട്ടകോപ്പിയടി നടന്ന പരീക്ഷയില്‍ ആദ്യ പത്ത് റാങ്ക് നേടിയവര്‍ക്ക് വീണ്ടും പരീക്ഷ നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. 15 ലക്ഷം കുട്ടികള്‍ എഴുതിയ പരീക്ഷ ആദ്യറാങ്കുകാര്‍ക്ക് വേണ്ടി വീണ്ടും നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി അശോക് ചൗധരി വ്യക്തമാക്കി.
പരീക്ഷയില്‍ ആദ്യ പത്ത് റാങ്കുകള്‍ നേടിയ കുട്ടികളുമായി പ്രാദേശിക ചാനല്‍ നടത്തിയ അഭിമുഖത്തില്‍ കോപ്പിയടി നടന്നെന്ന് സംശയാതീതമായി തെളിഞ്ഞിരുന്നു.
പ്ളസ്ടു ഹുമാനറ്റീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ റൂബി റായ്യോട് പൊളിറ്റിക്കല്‍ സയന്‍സിനെ കുറിച്ച് ചോദിച്ചപ്പോള്‍ പാചകം പഠിപ്പിക്കുന്ന വിഷയമെന്നായിരുന്നു മറുപടി. വെള്ളവും H2O യും തമ്മിലുള്ള ബന്ധമെന്തെന്ന് സയന്‍സില്‍ ഒന്നാം റാങ്ക് നേടിയ വിദ്യാര്‍ഥിക്ക് അറിയില്ലായിരുന്നു.
പരീക്ഷാഫലം വന്നശേഷം പ്രാദേശിക ചാനല്‍ നടത്തിയ അഭിമുഖം വൈറലായതിന്‍റെ പശ്ചാത്തലത്തിലാണ് പത്ത് റാങ്കുകള്‍ വരെ നേടിയ കുട്ടികള്‍ക്ക് വീണ്ടും പരീക്ഷ നടത്താനുള്ള തീരുമാനം.
കോപ്പിയടിച്ച് മികച്ച മാര്‍ക്ക് നേടിയ കുട്ടികള്‍ പലരും ഹിജാപൂരിലെ വി.എന്‍ കോളജിലാണ് ഉപരിപഠനത്തിന് ചേര്‍ന്നിരുന്നത്.
ബിഹാറില്‍ കഴിഞ്ഞവര്‍ഷം നടത്തിയ പത്താംക്ളാസ് ബോര്‍ഡ് പരീക്ഷയില്‍ കൂട്ടകോപ്പിയടി നടത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ അന്തരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.