നെല്ലിന്‍റെ താങ്ങുവില 60 രൂപ വര്‍ധിപ്പിക്കും

ന്യൂഡല്‍ഹി: നെല്ലിന്‍റെ താങ്ങുവില ക്വിന്‍റലിന് അറുപതു രൂപ വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. സാധാരണ നെല്ല് ക്വിന്‍റലിന് 1470 രൂപക്കാണ് ഈ വര്‍ഷം നെല്ല് സംഭരിക്കുക. പോയ വര്‍ഷത്തെക്കാള്‍ 4.3 ശതമാനം വര്‍ധനയാണിത്. എ ഗ്രേഡ് നെല്ലിന് 1510 രൂപ ലഭിക്കും. കൃഷി മന്ത്രാലയത്തിനു കീഴിലെ കാര്‍ഷിക വില നിര്‍ണയ കമീഷന്‍െറ ശിപാര്‍ശക്ക് ഇന്നലെ ചേര്‍ന്ന കേന്ദ്രമന്ത്രിസഭയോഗം അംഗീകാരം നല്‍കി.

പരിപ്പ് വര്‍ഗങ്ങളുടെയും എണ്ണക്കുരുക്കളുടെയും കൃഷി പ്രോത്സാഹിപ്പിക്കാനും ഉദ്പാദനം വര്‍ധിപ്പിക്കാനുമായി താങ്ങുവില വര്‍ധനക്കു പുറമെ ബോണസും പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടാബര്‍ ഒന്നു മുതല്‍ ഈ വില പ്രാബല്യത്തില്‍ വരും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.