റിസര്‍വ് ബാങ്ക് ഗവര്‍ണറായി തുടരാനില്ലെന്ന് രഘുറാം രാജന്‍

ന്യൂഡൽഹി: കാലാവധി പൂര്‍ത്തിയായശേഷം റിസര്‍വ് ബാങ്ക് ഗവര്‍ണറായി തുടരാനില്ലെന്ന് രഘുറാം രാജന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചതായി റിപ്പോര്‍ട്ട്. സെപ്റ്റംബറില്‍ മൂന്നു വര്‍ഷത്തെ കാലാവധി അവസാനിക്കുന്ന രഘുറാം രാജന്‍ ഗവര്‍ണറായി തുടരുമെന്ന വാർത്തകൾക്കിടയിലാണ് പുതിയ റിപ്പോർട്ട്. അതേസമയം, രഘുറാം രാജന് ഒരവസരം കൂടി നൽകണമെന്നാണ് പ്രധാനമന്ത്രിയുടെ താല്‍പര്യമെന്നും സൂചനയുണ്ട്.

കാലാവധി പൂര്‍ത്തിയാക്കിയ ശേഷം രഘുറാം രാജന്‍ അമേരിക്കയിലേക്ക് തിരികെപ്പോയേക്കും. ഗവര്‍ണറാകുന്നതിന് മുൻപ് ഷിക്കാഗോ സര്‍വകലാശാലയില്‍ പ്രഫസറായിരുന്നു ഇദ്ദേഹം‍. അമേരിക്കയിലെ സര്‍വകലാശാലയില്‍ ഇന്ത്യയുടെ സാമ്പത്തികരംഗത്തെക്കുറിച്ച് ഗവേഷണം നടത്തുകയാണ് ഇദ്ദേഹത്തിന്‍റെ ലക്ഷ്യമെന്നാണ് ദേശീയ മാധ്യമത്തിന്‍റെ റിപ്പോർട്ടിലുള്ളത്.

2014ല്‍ പലിശനിരക്ക് കുറക്കാത്തതിന്‍െറ പേരില്‍ രഘുറാം രാജനെതിരെ പരാതികളുയര്‍ന്നപ്പോള്‍ മോദി തന്നെ നേരിട്ട് ധനകാര്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു. മേലാല്‍ റിസര്‍വ് ബാങ്കുമായി കലഹമുണ്ടാക്കരുതെന്നായിരുന്നു അന്ന് ഉദ്യോഗസ്ഥരോട് പ്രധാനമന്ത്രി  പറഞ്ഞത്. ‘ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ ബോധപൂര്‍വം തകര്‍ക്കുന്നയാള്‍’ എന്നാണ് ബി.ജെ.പി എം.പി സുബ്രമണ്യന്‍ സ്വാമി രാജനെ വിശേഷിപ്പിച്ചത.് രാജനെ പുറത്താക്കാനാവശ്യപ്പെട്ട്  പ്രധാനമന്ത്രിക്കടക്കം സ്വാമി കത്തയച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.