സല്‍മാന്‍ ക്ഷമാപണം നടത്തിയില്ല

ന്യൂഡല്‍ഹി: ‘ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീയെപ്പോലെ’ എന്ന പരാമര്‍ശത്തെ തുടര്‍ന്ന് വിവാദത്തിലായ ഹിന്ദി സിനിമാതാരം സല്‍മാന്‍ ഖാന്‍ വനിതാ കമീഷന്‍െറ നോട്ടീസിന് മറുപടി നല്‍കിയെങ്കിലും ക്ഷമാപണം നടത്തിയില്ല. സല്‍മാന്‍െറ അഭിഭാഷകന്‍ അയച്ച മറുപടി ലഭിച്ചുവെന്നും എന്നാല്‍, കമീഷന്‍ നിര്‍ദേശിച്ചതുപോലെ അദ്ദേഹം അതില്‍ ക്ഷമാപണം നടത്തിയിട്ടില്ളെന്നും ദേശീയ വനിതാ കമീഷന്‍ അധ്യക്ഷ ലളിത കുമാരമംഗലം അറിയിച്ചു.
തന്‍െറ ഏറ്റവും പുതിയ ചിത്രമായ ‘സുല്‍ത്താന്‍െറ’ ചിത്രീകരണ വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനിടെയാണ് സല്‍മാന്‍ ഷൂട്ടിങ് ദിനങ്ങളിലെ അമിത ജോലിഭാരത്തെക്കുറിച്ച് ‘ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീയെപ്പോലെ’ എന്ന് വിശേഷിപ്പിച്ചത്. ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ വന്ന ഈ പരാമര്‍ശം വിവാദമായതിനെ തുടര്‍ന്നാണ് വനിതാ കമീഷന്‍  ഏഴു ദിവസത്തിനകം ക്ഷമാപണം നടത്തണമെന്ന് ആവശ്യപ്പെട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.