ചെന്നൈ: സുരക്ഷിതമല്ലാതെ ശേഖരിച്ച അമോണിയം നൈട്രേറ്റ് ലെബനാൻ തലസ്ഥാനമായ ബെയ്റൂത്തിൽ വൻ സ്ഫോടനത്തിന് കാരണമായതിന് പിന്നാലെ ചെന്നൈയിലും സമാന ആശങ്ക. 700 ടൺ അമോണിയം നൈട്രേറ്റാണ് കസ്റ്റംസിെൻറ കസ്റ്റഡിയിലുള്ളത്. അനധികൃതമായി ഇറക്കുമതി ചെയ്ത സ്ഫോടകവസ്തു ഇതുവരെ കസ്റ്റംസ് ലേലം ചെയ്തിട്ടില്ല. ഇതാണ് ആശങ്ക ഉയർത്തുന്നത്.
ശിവകാശിയിലെ പടക്കനിർമ്മാണശാലക്കായാണ് സ്ഫോടവസ്തു ഇറക്കുമതി ചെയ്തത്. അനധികൃത കടത്ത് കസ്റ്റംസ് പിടികൂടുകയായിരുന്നു. പടക്കനിർമാണത്തിലും രാസവളത്തിലും ഉപയോഗിക്കാമെന്നുള്ളത് കൊണ്ട് സ്ഫോടക വസ്തു കസ്റ്റംസ് നശിപ്പിച്ച് കളഞ്ഞില്ല.
എന്നാൽ, തുറമുഖ പ്രദേശത്ത് നിന്ന് സ്ഫോടവസ്തു ശേഖരം മാറ്റിയെന്നാണ് ഇക്കാര്യത്തിലെ കസ്റ്റംസിെൻറ വിശദീകരണം. 36 കണ്ടൈനറുകളിലായി ചെന്നൈയിലെ സത്വയിലുള്ള കണ്ടൈനർ ഡിപ്പോയിലാണ് സ്ഫോടക വസ്തു ശേഖരമുള്ളത്.
2750 ടൺ സ്ഫോടക വസ്തു ശേഖരമാണ് കഴിഞ്ഞ ദിവസം ലെബനാനിൽ പൊട്ടിതെറിച്ചത്. 135 പേർ സ്ഫോടനത്തിൽ കൊല്ലപെടുകയും 4,000 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.