പട്ന: കോവിഡ് 19 വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന ബീഹാറിലെ സി.പി.െഎ സംസ്ഥാന സെക്രട്ടറി സത്യ നാരായൺ സിങ് മരിച്ചു. ഞായറാഴ്ച രാത്രി 9.30ഒാടെയായിരുന്നു മരിച്ചത്. 77 വയസ്സുണ്ടായിരുന്ന അദ്ദേഹം രണ്ടുതവണ എം.എൽ.എയായിരുന്നു. ജുലൈ 30നായിരുന്നു അദ്ദേഹത്തെ പട്നയിലുള്ള എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇടതുപക്ഷ പ്രസ്ഥാനത്തിന് വലിയ നഷ്ടമാണ് സത്യ നാരായൺ സിങ്ങിെൻറ വിയോഗമെന്ന് സി.പി.െഎ ജനറൽ സെക്രട്ടറി ഡി. രാജ പറഞ്ഞു. സംസ്ഥാനം അസംബ്ലി തെരഞ്ഞെടുപ്പിന് തയാറെടുക്കുന്ന സമയത്ത് കൂടിയാണ് സത്യ നാരായൺ സിങ്ങിെൻറ മരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.