ഇന്ത്യയിൽ 24 മണിക്കൂറിനിടെ നടത്തിയത്​ 6.6ലക്ഷം കോവിഡ്​ ടെസ്​റ്റ്​

ഇന്ത്യയിൽ 24 മണിക്കൂറിനിടെ നടത്തിയത്​ 6.6ലക്ഷം കോവിഡ്​ ടെസ്​റ്റ്​ന്യൂഡൽഹി: ഇന്ത്യയിൽ പ്രതിദിന കോവിഡ്​ ടെസ്​റ്റുകളുടെ എണ്ണം വർധിപ്പിച്ചതായി കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 661715 സാമ്പിളുകൾ പരിശോധിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇത്​ ആദ്യമായാണ്​ ഒരു ദിവസത്തിനുള്ളിൽ ഇത്രയും കോവിഡ്​ ടെസ്​റ്റുകൾ നടത്തുന്നത്​.

രാജ്യത്ത്​ ഇതുവരെ 2,08,64206 സാമ്പിളുകൾ പരിശോധിച്ചതായാണ്​ റിപ്പോർട്ട്​. പരിശോധന വർധിപ്പിക്കുക, ഫലപ്രദമായ ചികിത്സ നൽകുക എന്നതിനാണ്​ ആരോഗ്യമന്ത്രാലയം ഊന്നൽ നൽകുന്നതെന്ന്​ മന്ത്രാലയം ട്വീറ്റ്​ ചെയ്​തു.

കഴിഞ്ഞ ദിവസം രാജ്യത്ത്​ 52,972 പേർക്കാണ് കോവിഡ്​ സ്ഥിരീകരിച്ചത്​. രാജ്യത്ത്​ കോവിഡ്​ രോഗികളുടെ എണ്ണം 18 ലക്ഷം കവിഞ്ഞു. രോഗബാധയെ തുടർന്ന്​ 38,135 പേർക്കാണ്​ ജീവൻ നഷ്​ടമായത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.