കൊൽക്കത്ത: മുതിർന്ന സി.പി.എം നേതാവും പ്രമുഖ ട്രേഡ്യൂനിയനിസ്റ്റുമായിരുന്ന ശ്യാം ലാൽ ചക്രബർത്തി (76) കോവിഡ് ബാധിച്ച് മരിച്ചു. പശ്ചിമ ബംഗാളിൽ കോവിഡ് മൂലം മരണപ്പെടുന്ന രണ്ടാമത്തെ രാഷ്ട്രീയ പ്രമുഖനാണിദ്ദേഹം.
തൃണമൂൽ കോൺഗ്രസ് എം.എൽ.എ തമോനാഷ് ഘോഷ് ജൂണിൽ കോവിഡിന് കീഴടങ്ങിയിരുന്നു. ജൂലൈ 30നാണ് ശ്യാംലാലിന് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് വെൻറിലേറ്ററിലേക്ക് മാറ്റിയെങ്കിലും വ്യാഴാഴ്ച വൈകീട്ടോടെ മരിച്ചതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
1982 മുതൽ 1996 വരെ മൂന്നു തവണ ഗതാഗതമന്ത്രിയായിരുന്ന ഇദ്ദേഹം ഒരു തവണ രാജ്യസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ബംഗാളി നടി ഉഷാസി ചക്രബർത്തി മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.