യു.എന്നിൽ കശ്​മീർ വിഷയം ഉന്നയിക്കാനുള്ള ചൈനയുടെ ശ്രമം തടഞ്ഞ്​ ഇന്ത്യ

ന്യൂഡൽഹി: യു.എൻ സുരക്ഷാസമിതിയിൽ കശ്മീർ പ്രശ്‌നം ഉന്നയിക്കാനുള്ള ചൈനയുടെ ശ്രമത്തിന്​ തടയിട്ട്​ ഇന്ത്യ. രാജ്യത്തിൻെറ ആഭ്യന്തര കാര്യങ്ങളിൽ ബീജിങ്ങി​െൻറ ഇടപെടലിനെ ശക്തമായി നിരാകരിക്കുന്നുവെന്ന്​ ഇന്ത്യ അറിയിച്ചു.

''ഇന്ത്യൻ കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരുമായി ബന്ധപ്പെട്ട വിഷയങ്ങ​െള കുറിച്ച്​ യു. എൻ സുരക്ഷാ സമിതിയിൽ ചർച്ച ആരംഭിക്കാനുള്ള ശ്രമം ചൈന നടത്തി. ഇന്ത്യയുടെ ആഭ്യന്തര വിഷയം സംബന്ധിച്ച ഒരു പ്രശ്​നം ഉന്നയിക്കാൻ ചൈന ശ്രമിക്കുന്നത് ഇതാദ്യമല്ല. മുമ്പത്തെ അവസരങ്ങളിലെന്നപോലെ ചൈനയുടെ നടപടിക്ക്​ അന്താരാഷ്ട്ര സമൂഹത്തിൻെറ പിന്തുണ ലഭിച്ചില്ല''- വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ചൈനയുടെ ഇടപെടലിനെ ശക്തമായി നിരാകരിക്കുന്നുവെന്ന​ും ചൈന ഇത്തരം ശ്രമകരമായ നടപടികളിൽ നിന്ന്​ മാറി​ ശരിയായ നിഗമനങ്ങളിൽ എത്തണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.