രാമക്ഷേത്രം: ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് പാകിസ്​താൻ സാമുദായിക പ്രേരണയിൽ നിന്ന്​ വിട്ടുനിൽക്കണം

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തെ അപലപിച്ച പാകിസ്​താൻ വിദേശകാര്യ മന്ത്രാലയത്തി​െൻറ നടപടിക്കെതിരെ ഇന്ത്യ. സാമുദായിക പ്രേരണയുണ്ടാക്കുന്നതിൽ നിന്നും പാകിസ്​താൻ വിട്ടുനിൽക്കണമെന്നും ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്നും വിദേശകാര്യ മന്ത്രാലയം വക്താവ്​ അനുരാഗ്​ ശ്രീവാസ്​തവ പറഞ്ഞു.

രാമക്ഷേത്ര നിർമാണത്തിനെ അപലപിച്ച്​ പാക്​ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്​താവനയിൽ ഇന്ത്യൻ സുപ്രീംകോടതിയുടെ തെറ്റായ വിധിന്യായമാണ്​ ക്ഷേത്ര നിർമാണത്തിന്​ വഴിയൊരുക്കിയതെന്നും ന്യൂനപക്ഷങ്ങളുള്ള ഇന്ത്യയിൽ വർധിച്ചു വരുന്ന ഭൂരിപക്ഷവാദത്തെയാണ്​ ഇത്​ പ്രതിഫലിപ്പിക്കുന്നതെന്നും വിമർശിച്ചു. പ്രത്യേകിച്ചും ഇന്ത്യയിലെ മുസ്‌ലിംകളും അവരുടെ ആരാധനാലയങ്ങളും ആക്രമിക്കപ്പെടുകയാണെന്നും പ്രസ്​താവനയിൽ ആരോപിച്ചിരുന്നു.

"ഇന്ത്യയുടെ ആഭ്യന്തര വിഷയത്തിൽ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് പാകിസ്​താ​െൻറ പത്രക്കുറിപ്പ് കണ്ടു. ഇന്ത്യയുടെ കാര്യങ്ങളിൽ ഇടപെടുന്നതിൽ നിന്നും സാമുദായിക പ്രേരണയിൽ നിന്നും പാകിസ്​താൻ വിട്ടുനിൽക്കുകയും വേണം. അതിർത്തി കടന്നുള്ള തീവ്രവാദപ്രവർത്തനം നടത്തുകയും സ്വന്തം ന്യൂനപക്ഷങ്ങൾക്ക് അവരുടെ മതപരമായ അവകാശങ്ങൾ നിഷേധിക്കുകയും ചെയ്യുന്ന ഒരു രാജ്യത്തിൻെറ അത്ഭുതകരമായ നിലപാടല്ല ഇത്, എന്നിരുന്നാലും അത്തരം അഭിപ്രായങ്ങൾ അങ്ങേയറ്റം ഖേദകരമാണ്."- പാക്​ പരാമർശങ്ങളോട്​ പ്രതികരിച്ച വിദേശകാര്യ വക്താവ്​ അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.