മുംബൈ: കോവിഡ് പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടെ കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തെ സാമ്പത്തിക തലസ്ഥാനത്ത് പെയ്തത് 47 വർഷത്തിനിടയിലെ ഏറ്റവും കനത്ത മഴ. വ്യാഴാഴ്ച 8.30 വരെ 33.2 സെൻറി മീറ്റർ മഴ ലഭിച്ചതായി കൊളാബ കാലവസ്ഥ വകുപ്പ് അറിയിച്ചു.
ഇന്ത്യൻ കാലാവസ്ഥ നിരീക്ഷണ വകുപ്പിൻെറ കണക്കുപ്രകാരം 1974ലാണ് ഇത്രയും മഴ ലഭിക്കുന്നത്. മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയിരുന്നു.
ദിവസങ്ങളായി പെയ്യുന്ന മഴയിൽ മുംബൈ നഗരം വെള്ളത്തിൽ മുങ്ങി. ഇതോടെ നിരവധി വീടുകൾ ഉൾപ്പെടെ തകരുകയും കനത്ത നാശനഷ്ടം രേഖപ്പെടുത്തുകയും ചെയ്തു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും ഇതോടെ താളം തെറ്റി. രാജ്യത്ത് കോവിഡ് ഏറ്റവും കൂടുതൽ നാശം വിതച്ച നഗരങ്ങളിലൊന്ന് മുംബൈയാണ്.
ജവഹർലാൽ നെഹ്റു തുറമുഖത്ത് നാലു ക്രെയിനുകൾ തകർന്നുവീണിരുന്നു. ആളപായമില്ല. പ്രാദേശിക ട്രെയിനുകൾ പലയിടങ്ങളിലും സർവിസ് നിർത്തിവെച്ചു. സംസ്ഥാനത്ത് കനത്ത ജാഗ്രത തുടരണമെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.