ന്യൂഡൽഹി: ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുത്തിെൻറ ഫോൺ നമ്പർ കാമുകി റിയ ചക്രവർത്തി ജൂൺ എട്ടിന് തന്നെ ബ്ലോക്ക് ചെയ്തതായി റിപ്പോർട്ട്. ജൂൺ എട്ട് മുതൽ 14 വരെ സുശാന്തും റിയയും തമ്മിൽ ഫോൺ വിളികൾ ഉണ്ടായിട്ടില്ലെന്നും രേഖകൾ വ്യക്തമാക്കുന്നു. ജൂൺ 14നാണ് സുശാന്തിനെ ബാന്ദ്രയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
സുശാന്തിെൻറ മരണത്തിൽ സി.ബി.ഐ അന്വേഷണം ഏറ്റെടുക്കാനിരിക്കെയാണ് കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നത്. നാളെ മുതൽ കേസിെൻറ അന്വേഷണം സി.ബി.ഐ ഏറ്റെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. കേന്ദ്രസർക്കാറിെൻറ നിർദേശപ്രകാരമാണ് സി.ബി.ഐ കേസ് ഏറ്റെടുക്കുന്നത്. ഇക്കഴിഞ്ഞ ജൂലൈ 25നാണ് റിയ ചക്രവർത്തിക്കെതിരെ ബിഹാർ പൊലീസ് ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയത്.
ചൊവ്വാഴ്ച ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ കേസിൽ സി.ബി.െഎ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് കേസിൽ സി.ബി.ഐ ഇടപെടലുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.