മുംബൈ: നഗരത്തിലെ രണ്ടു താജ് പഞ്ചനക്ഷത്ര ഹോട്ടലുകൾ ആക്രമിക്കുമെന്ന് അജ്ഞാത സന്ദേശം. തിങ്കളാഴ്ച അർധരാത്രി 12.30ന് ദക്ഷിണ മുംബൈയിലെ കൊളാബയിലുള്ള താജ്മഹൽ പാലസിലാണ് ആദ്യ ഫോൺവിളിയെത്തിയത്. കറാച്ചിയിൽനിന്ന് ലശ്കറെ ത്വയ്ബ അംഗമെന്ന് അവകാശപ്പെട്ട വ്യക്തി2008ലെ മുംബൈ ഭീകരാക്രമണ മാതൃകയിൽ വീണ്ടും ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തി. പിന്നാലെ ബാന്ദ്ര വെസ്റ്റിലെ താജ് ലാൻഡ്സ് എൻഡിലും സമാന ഭീഷണിയുണ്ടായി.
ഹോട്ടൽ അധികൃതരുടെ പരാതിയിൽ പൊലീസ് സുരക്ഷ ശക്തമാക്കി. നഗരത്തിലെ മറ്റു പ്രധാന കേന്ദ്രങ്ങളിലും സുരക്ഷ വർധിപ്പിച്ചതായി പൊലീസ് പറഞ്ഞു. ദ്രുതപ്രതികരണ സേന, ഭീകരവാദ പ്രതിരോധ യൂനിറ്റ് തുടങ്ങിയ വിഭാഗത്തെ നഗരത്തിൽ വിന്യസിച്ചു. കോവിഡ്കാല ലോക്ഡൗണിനെ തുടർന്ന് ഹോട്ടലുകൾ പ്രവർത്തിക്കുന്നില്ല. രണ്ടു ഹോട്ടലുകളിലേക്കും ഒരേ നമ്പറിൽനിന്നാണ് വിളിവന്നതെന്നും സൈബർ സെൽ അന്വേഷണം തുടങ്ങിയതായും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.