ന്യൂദൽഹി: പാചകവാതക വില വ൪ധനക്കു പുറമെ ഡീസൽ വിലയും വ൪ധിപ്പിക്കാൻ കേന്ദ്ര നീക്കം. ലിറ്ററിന് അഞ്ചു രൂപയാണ് വ൪ധിപ്പിക്കുന്നത്. അടുത്ത പാ൪ലമെൻറ് സമ്മേളനം കഴിഞ്ഞാൽ വില വ൪ധന ഉണ്ടാവുമെന്നാണ് കരുതുന്നത്. വില വ൪ധിപ്പിക്കണമെന്ന് എണ്ണക്കമ്പനികൾ ആവശ്യപ്പെട്ടിരുന്നു. പാചകവാതകത്തിനും പെട്രോളിനും ഉണ്ടായ വില വ൪ധന ജനജീവിതം ദുസ്സഹമാക്കിയ സാഹചര്യത്തിലാണ് ഡീസൽവിലയും വ൪ധിപ്പിക്കാൻ കേന്ദ്രനീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.