സിനിമാ നിര്‍മാതാവ് രാമന്‍ നമ്പിയത്ത് മരിച്ച നിലയില്‍

ഒറ്റപ്പാലം: ഗാനഗന്ധ൪വൻ കെ.ജെ. യേശുദാസിൻെറ ഗാനാലാപനത്തിന് ഹരിശ്രീ കുറിച്ച ‘കാൽപ്പാടുകൾ’  സിനിമയുടെ നി൪മാതാവ് ആ൪. നമ്പിയത്തിനെ (രാമൻ നമ്പിയത്ത്) തൂങ്ങിമരിച്ച നിലയിൽ കണ്ടത്തെി. അനങ്ങനടി പാവുക്കോണത്തെ വീട്ടുവളപ്പിലാണ് രാവിലെ മൃതദേഹം കണ്ടത്തെിയത്. 89 വയസ്സായിരുന്നു.
കാൽപാടുകളിലെ ‘ജാതിഭേദം മതദ്വേഷം’ എന്നു തുടങ്ങുന്ന ഗാനം 1961 നവംബ൪ 14നാണ് യേശുദാസിൻെറ അഭൗമനാദത്തിൽ റെക്കോഡ് ചെയ്യപ്പെട്ടത്. സിനിമയുടെ സംവിധായകൻ കെ.എസ്. ആൻറണിയും സംഗീത സംവിധായകൻ എം.ബി. ശ്രീനിവാസും  പനിച്ചുതുള്ളുന്ന യേശുദാസെന്ന നവാഗതഗായകനെ വേണ്ടെന്ന് നി൪ബന്ധിച്ചിട്ടും ഈ പയ്യൻ പാടിയിട്ട് പടംപൊട്ടുന്നെങ്കിൽ അത് വിധിയെന്ന് സമാധാനിപ്പിച്ചത് നമ്പിയത്താണ്.
മഹാത്മാ ഗാന്ധിയെക്കുറിച്ചായിരുന്നു അദ്ദേഹത്തിൻെറ ആദ്യ കവിതാരചന. സ്വന്തമായി രചിച്ച നാടകങ്ങളിലും പ്രഫഷനൽ നാടകങ്ങളിലും വേഷമിട്ട ഇദ്ദേഹം കാൽപാടുകൾ, കാപാലിക, നിണമണിഞ്ഞ കാൽപാടുകൾ, നിറമാല എന്നീ സിനിമകളിലും സാന്നിധ്യമായി. സദ്ഗമയ, തുഞ്ചത്താചാര്യൻ, അരിവാളും നക്ഷത്രവും, സ്മാരകശിലകൾ തുടങ്ങി എട്ടോളം സീരിയലുകളിലും അഭിനയിച്ചു.
കേരള സംഗീത നാടക അക്കാദമിയുടെ സി.ഐ എൻഡോവ്മെൻറ് അവാ൪ഡ്, പാലക്കാട് ആവിഷ്കാരയുടെ അഭിനയാചാര്യ അവാ൪ഡ് എന്നിവ അദ്ദേഹത്തെ തേടിയത്തെി. കാൽപാടുകൾ എന്ന സിനിമക്ക് ദേശീയോദ്ഗ്രഥനത്തെ സഹായിക്കുന്ന പ്രാദേശിക ഭാഷാ ചിത്രത്തിനുള്ള കേന്ദ്ര സ൪ക്കാ൪ അവാ൪ഡും ലഭിച്ചു.
അനങ്ങൻമലയുടെ താഴ്വാര ഗ്രാമത്തിൽ സാഹിത്യരചനയും കാ൪ഷികവൃത്തിയുമായി ഇഴുകിച്ചേ൪ന്നതായിരുന്നു അദ്ദേഹത്തിൻെറ ജീവിതം.
നടൻ, എഴുത്തുകാരൻ, പൊതുപ്രവ൪ത്തകൻ തുടങ്ങിയ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച നമ്പിയത്തിനെ ജന്മനാടുപേക്ഷിച്ച് പത്തംകുളത്തത്തെിച്ചത് ‘കാൽപാടുകൾ’ വരുത്തിവെച്ച സാമ്പത്തിക ബാധ്യതയായിരുന്നു. എറണാകുളം മഹാരാജാസ് കോളജിൽനിന്നാണ് നമ്പിയത്ത് ഇൻറ൪മീഡിയറ്റ് പാസായത്. മൃതദേഹം ബുധനാഴ്ച വൈകുന്നേരം ഷൊ൪ണൂ൪ ശാന്തിതീരം ശ്മശാനത്തിൽ സംസ്കരിച്ചു. നമ്പിയത്ത് രാവുണ്ണി, പണിക്കശ്ശേരി ഇമ്പിയെന്ന കാളി എന്നിവരാണ് മാതാപിതാക്കൾ.
ഭാര്യ: പരേതയായ പത്മാവതി. മക്കൾ: ബിന്ദു, ബീന, രഞ്ജിത്ത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.