പാദം പൊട്ടിയെങ്കിലും പിന്മാറാതെ അയന

കണ്ണൂര്‍: ചട്ടയും മുണ്ടും ഇളക്കിയാട്ടി, കാതിലെ കുണുക്ക് കിലുക്കി കൂട്ടുകാരികളോടൊപ്പം വേദിയില്‍ ഉയര്‍ന്നുചാടിയ അയന കാലിലെ വേദന മറന്നു. മത്സരം കഴിഞ്ഞയുടന്‍ ബാന്‍ഡ്എയ്ഡിട്ട കാലുപൊത്തി വേദന അടക്കിപ്പിടിച്ച് അമ്മയുടെ കൈപിടിച്ച് വേദിക്കുപുറത്തേക്ക്. എച്ച്.എസ് വിഭാഗം മാര്‍ഗംകളിയില്‍ സുല്‍ത്താന്‍ ബത്തേരി അസംപ്ഷന്‍ എച്ച്.എസിലെ അയന വര്‍ഗീസ് മത്സരിച്ചത് ഡെസ്ക് വീണ് പരിക്കേറ്റ കാലിലെ വേദന അവഗണിച്ചാണ്.

രണ്ടാഴ്ച മുമ്പ് ട്യൂഷന്‍ സെന്‍ററില്‍വെച്ചാണ് ഡെസ്ക് വീണത്. പാദം പൊട്ടിയതിനെ തുടര്‍ന്ന് ഡോക്ടറെയും ആദിവാസി വൈദ്യനെയും കാണിച്ചു. പരിക്കേറ്റശേഷം ഒരു തവണപോലും പരിശീലിക്കാതെയാണ് മത്സരിച്ചത്. കാലുകള്‍ നിലത്തുറപ്പിക്കേണ്ട ചാട്ടവും ചുവടുമാണ് മാര്‍ഗംകളിയിലുടനീളം. എന്നാല്‍, താന്‍ പിന്മാറിയാല്‍ മറ്റുള്ളവരുടെ അവസരം നഷ്ടപ്പെടുമല്ളോ എന്നോര്‍ത്താണ് വൈദ്യര്‍ വിലക്കിയിട്ടും കളിക്കാനുറച്ചതെന്ന് അയന പറയുന്നു.

രണ്ടു വര്‍ഷവും സംസ്ഥാനതലത്തില്‍ എ ഗ്രേഡ് നേടിയ ടീമാണ് ഇവരുടെത്. അമ്പലവയല്‍ കുപ്പക്കൊല്ലി പുല്ലന്തൂര്‍ വര്‍ഗീസിന്‍െറയും ജസിയുടെയും മകളാണ്.

Tags:    
News Summary - ayana in state school kalolsavam 2017

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.