ബിന്‍ഷ അഷ്റഫ്

ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായി നവീകരിച്ച ഡിജിറ്റല്‍ വെടിക്കെട്ട്, ഡിജിറ്റലൈസ്ചെയ്ത മരപ്പണിശാല, ഡി.ടി.എസ് ശബ്ദവിന്യാസം, ചെലവു ചുരുക്കലിന്‍െറ ഭാഗമായി കാര്‍ യാത്രകള്‍ വെട്ടിക്കുറച്ച മന്ത്രിമാരുടെ ട്രെയിന്‍ യാത്രകള്‍... ഹൈസ്കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ മിമിക്രി വേദിയെ ഇളക്കിമറിക്കാന്‍ പുതുമയുടെ കൂട്ടുതേടിയ പൊന്നാനിക്കാരിക്ക് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഒന്നാംസ്ഥാനം.

മിമിക്രി വേദികളിലൂടെ ശ്രദ്ധേയനായ പിതാവ് കലാഭവന്‍ അഷ്റഫിന്‍െറ ശിക്ഷണത്തിലാണ് ബിന്‍ഷ അഷ്റഫിന്‍െറ നേട്ടം. രണ്ടുതവണ സംസ്ഥാന സ്കൂള്‍ കലോത്സവത്തിലും രണ്ടു തവണ കാലിക്കറ്റ് സര്‍വകലാശാല ഇന്‍റര്‍സോണിലും ജേതാവായ അഷ്റഫ് മകളെ തന്‍െറ പിന്മുറക്കാരിയാക്കുകയാണ്. മൂന്നാം ക്ളാസ് വിദ്യാര്‍ഥിയായ മകന്‍ അബാനും പിതാവിന്‍െറയും സഹോദരിയുടെയും വഴിയിലാണ്.

മിമിക്രി കുടുംബത്തിന് പിന്തുണയായി അഷ്റഫിന്‍െറ ഭാര്യ ബുഷ്റയുമുണ്ട്. മലപ്പുറം എടപ്പാള്‍ പൂക്കരത്തറയിലെ ഡി.എച്ച്.ഒ.എച്ച്.എസ്.എസ് ഒമ്പതാംക്ളാസ് വിദ്യാര്‍ഥിനിയാണ് പാട്ടുകാരികൂടിയായ ബിന്‍ഷ അഷ്റഫ്.

Tags:    
News Summary - binsha ashraf in state school kalolsavam 2017

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.