മലപ്പുറം രായിരമംഗലം എസ്.എം എച്ച്.എസ്.എസിലെ സി. ഷെറിന്‍ നേടിയ ഒന്നാംസ്ഥാനം സ്കൂളിന്‍െറ ചരിത്രവിജയമാണ്. ഹൈസ്കൂള്‍ വിഭാഗം ഉര്‍ദു പദ്യംചൊല്ലലിലാണ് ഷെറിന്‍ ഒന്നാംസ്ഥാനം നേടിയത്. ആദ്യമായാണ് ഈ സ്കൂളില്‍നിന്നൊരു കുട്ടി സംസ്ഥാന കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടുന്നത്.

ഈ സ്കൂളിലെ 90 ശതമാനം കുട്ടികളും സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്ന കുടുംബങ്ങളില്‍നിന്നുള്ളവരാണ്. അതുകൊണ്ടുതന്നെ, അധ്യാപകര്‍ക്കും സഹപാഠികള്‍ക്കും ഈ വിജയം ആഘോഷിക്കാന്‍ ഏറെയുള്ളതാണ്.  പൊതുപ്രവര്‍ത്തകന്‍ ഹനീഫ താനൂരിന്‍െറയും റോസ്നിയുടെയും മകളാണ്.

Tags:    
News Summary - c sherin in state school kalolsavam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.