കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ രണ്ടാം സ്ഥാനത്തത്തൊനുള്ള അത്ലറ്റികോ ഡി കൊല്‍ക്കത്തയുടെ മോഹത്തിന് തിരിച്ചടി. നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരായ പത്താം റൗണ്ട് മത്സരത്തില്‍ 1-1ന് സമനിലയില്‍ കുടുങ്ങിയതാണ് മുന്‍ ചാമ്പ്യന്മാര്‍ക്ക് വിനയായത്. അവസാന നിമിഷം വരെ പിന്നില്‍ നിന്ന കൊല്‍ക്കത്ത ഒടുവില്‍ ഇയാന്‍ ഹ്യൂമിന്‍െറ ഗോളില്‍ തോല്‍വിയില്‍നിന്ന് രക്ഷപ്പെടുകയായിരുന്നു.
ഇഞ്ച്വറി ടൈമിലായിരുന്നു ഹ്യൂമിന്‍െറ ഗോള്‍. നികോളാസ് വെലസിന്‍െറ ഗോളിലാണ് അഞ്ചാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റ് മുന്നിലത്തെിയിരുന്നത്.
10 കളികളില്‍ 14 പോയന്‍റുമായി കൊല്‍ക്കത്ത നാലാം സ്ഥാനത്ത് തുടരുമ്പോള്‍ 11 പോയന്‍റുമായി നോര്‍ത്ത് ഈസ്റ്റ്, എഫ്.സി ഗോവയെ തള്ളി ഏഴാം സ്ഥാനത്തേക്ക് കയറി. കൊല്‍ക്കത്ത സമനിലയില്‍ കുരുങ്ങിയതോടെ 16 പോയന്‍റുമായി രണ്ടാമതുള്ള കേരള ബ്ളാസ്റ്റേഴ്സിന്‍െറ സ്ഥാനത്തിന് തല്‍ക്കാലം ഭീഷണിയൊഴിവായി.
കളി ഉണരുമ്പോഴേക്കും നോര്‍ത്ത് ഈസ്റ്റ് മുന്നിലത്തെി. കൊല്‍ക്കത്ത പ്രതിരോധത്തിന്‍െറ പിഴവില്‍നിന്നായിരുന്നു ഗോള്‍. ഹെന്‍റിക് ഫോണ്‍സേക നല്‍കിയ ബാക്ക് പാസ് മണ്ഡലിന്‍െറ കാലിലത്തെുംമുമ്പ് റാഞ്ചിയ അര്‍ജന്‍റീനക്കാരന്‍ വെലസ് അനായാസം വല കുലുക്കി.
അവസാന വിസിലിന് സെക്കന്‍ഡുകള്‍ ബാക്കിയിരിക്കെ ലഭിച്ച ഫ്രീകിക്കില്‍ ഹാവി ലാറയുടെ ഷോട്ട് ഹെല്‍ഡര്‍ പൊസ്റ്റീഗയുടെ തലവഴിയത്തെിയപ്പോള്‍ വലയിലേക്ക് തട്ടിയിട്ടാണ് കാനഡക്കാരനായ മുന്‍ ബ്ളാസ്റ്റേഴ്സ് താരം നോര്‍ത്ത് ഈസ്റ്റിന്‍െറ നെഞ്ചകം പിളര്‍ന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.