57ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് കൊടിയിറങ്ങുമ്പോള്‍, സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് കലോത്സവത്തിലെന്ത് കാര്യമെന്ന് ചോദിക്കേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. പണക്കൊഴുപ്പിന്‍െറയും ധാരാളിത്തത്തിന്‍െറയും മേളയായി കലോത്സവങ്ങള്‍ മാറുമ്പോള്‍ സര്‍ക്കാര്‍ സ്കൂളിലെ കുട്ടികളില്‍ പലര്‍ക്കും പടിക്ക് പുറത്തുനിന്ന് ആട്ടം കാണേണ്ട ഗതികേടാണ്. മാനന്തവാടി ജി.വി.എച്ച്.എസ്.എസിനൊഴിച്ചാല്‍ ഈ വര്‍ഷം സംസ്ഥാനത്തെ ഒരൊറ്റ സര്‍ക്കാര്‍ സ്കൂളിനുപോലും 100 പോയന്‍റില്‍ കൂടുതല്‍ നേടാനായിട്ടില്ല. അതേസമയം, എയ്ഡഡ് സ്കൂളുകളാകട്ടെ പോയന്‍റുകള്‍ വാരിക്കൂടി ഒരിക്കല്‍ക്കൂടി മേധാവിത്വം തെളിയിക്കുകയും ചെയ്തു.
ഇതിനിടയിലാണ് സി.ബി.എസ്.ഇ സിലബസുകാരെക്കൂടി ഉള്‍പ്പെടുത്തി മേള നടത്തണമെന്ന ആവശ്യമുയരുന്നത്. അങ്ങനെ സംഭവിച്ചാല്‍ അത് സര്‍ക്കാര്‍ സ്കൂളുകള്‍ക്കും കുട്ടികള്‍ക്കും കനത്ത ആഘാതമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.