എച്ച്.എസ്.എസ് വിഭാഗം ഉര്‍ദു പദ്യംചൊല്ലലിനിടെ മത്സരാര്‍ഥിക്ക് മൈക്കില്‍നിന്ന് ഷോക്കേറ്റു. ടൗണ്‍ എച്ച്.എസ്.എസിലെ വേദി 13ല്‍ കടലുണ്ടിയില്‍ ബുധനാഴ്ച ഉച്ചക്ക് ഒന്നോടെയാണ് സംഭവം. കോഴിക്കോട് റഹ്മാനിയ എച്ച്.എസ്.എസിലെ പ്ളസ് വണ്‍ വിദ്യാര്‍ഥിനി ഹൃദ്യ ശ്രീരാഗ് പദ്യം അവതരിപ്പിക്കുന്നതിനിടെയാണ് സംഭവം. മൈക്കിന്‍െറ തകരാറിനെ തുടര്‍ന്ന് പുതിയ മൈക്ക് സ്ഥാപിച്ചപ്പോള്‍ ആദ്യം പാടാനുള്ള അവസരം ഹൃദ്യക്കായിരുന്നു.
പാടുന്നതിനിടെ ചുണ്ട് മൈക്കില്‍ തട്ടിയപ്പോഴാണ് ഷോക്കടിച്ചത്. പതറിയെങ്കിലും പാട്ട് മുഴുമിച്ച ഹൃദ്യക്ക് മത്സരത്തില്‍ എ ഗ്രേഡോടെ രണ്ടാംസ്ഥാനം ലഭിച്ചു. കഴിഞ്ഞ രണ്ട് സംസ്ഥാന സ്കൂള്‍ കലോത്സവത്തിലും ഉര്‍ദു പദ്യംചൊല്ലലില്‍ ഒന്നാം സമ്മാനം ഹൃദ്യക്കായിരുന്നു. ഷോക്കടിച്ചത് തന്‍െറ പ്രകടനത്തെ ബാധിച്ചുവെന്നും വീണ്ടും അവതരിപ്പിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും അനുമതി നല്‍കിയില്ല. ഇതോടെ അപ്പീല്‍ നല്‍കിയിരിക്കുകയാണ് ഇവര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.