കൃഷിയും നൃത്തവും തമ്മിൽ ബന്ധമുണ്ടോ? ഇല്ലെന്നുപറയാൻ വരട്ടെ. രഘുനാഥിെൻറ വാഴത്തോ പ്പിൽ നല്ല കുലകളുണ്ടായാലേ മകൻ ഗോകുലിെൻറ കല തെളിഞ്ഞുനിൽക്കൂ. ഭരതനാട്യം, നാടോടിനൃത്തം, കുച്ചിപ്പുടി എന്നിവയിൽ മൂന്നുവട്ടം സംസ്ഥാനതലത്തിൽ എ ഗ്രേഡ് നേടിയ ഗോകുലിന് കഴിഞ്ഞവർഷം പ്രകൃതിക്ഷോഭത്താൽ അച്ഛെൻറ കൃഷിനശിച്ച് പണമില്ലാതായതോടെ കലോത്സവത്തിനുപോകാൻ കഴിഞ്ഞിരുന്നില്ല. ഇത് രഘുനാഥിനെയും ഭാര്യ ബിന്ദുവിനും വല്ലാതെ വിഷമിപ്പിച്ചിരുന്നു.
ഇത്തവണ മഴയും വെയിലും വകവെക്കാതെ മണ്ണിനോട് മല്ലിട്ട് മകനെ വേദിയിലെത്തിക്കണമെന്ന് മനസ്സിലുറപ്പിച്ചിരുന്നു രണ്ടാളും. കാലാവസ്ഥ മോശമായതിനാൽ പ്രതീക്ഷിച്ച വിളവും ലാഭവുമുണ്ടായില്ല. ഉടയാടകൾ വാടകക്കെടുത്തും കടംവാങ്ങിയുമാണ് ഇത്തവണ അമ്മക്കൊപ്പം ഗോകുൽ ആലപ്പുഴയിലെത്തിയത്. പണിത്തിരക്കുള്ളതിനാൽ രഘുനാഥിന് കലോത്സവത്തിന് എത്താനായില്ല. ഇടുക്കി മുരിക്കാശ്ശേരി എസ്.എം.എച്ച്.എസ് പ്ലസ് ടു സയൻസ് വിദ്യാർഥിയായ ഗോകുൽ സബ് ജില്ലയിൽനിന്ന് അപ്പീലിലൂടെ എത്തിയാണ് ഭരതനാട്യത്തിൽ ഒന്നാമതായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.