സുല്‍ത്താന്‍ ബത്തേരി: ഗവ. സര്‍വജന സ്‌കൂളില്‍ വിദ്യാർഥിനി ഷഹല ഷെറിൻ പാമ്പു കടിയേറ്റ് മരിച്ചതിൽ പ്രതിഷേധിച്ച് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്, കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ എന്നിവർക്കെതിരെ കരിങ്കൊടി പ്രതിഷേ ധവുമായി യുവജന സംഘടനകള്‍. ഷഹലയുടെ വീടും സ്‌കൂളും സന്ദര്‍ശിക്കാനെത്തിയ മന്ത്രിമാര്‍ക്കെതിരെയാണ് ബത്തേരി ടൗണി ൽ യുവാക്കൾ കരിങ്കൊടി വീശിയത്. പൊലീസ് പാടുപെട്ടാണ് ഇവരെ പിടിച്ചുമാറ്റി മന്ത്രിമാരുടെ വാഹനങ്ങൾക്ക് വഴിെയാരുക്കിയത്.
ശനിയാഴ്ച അതിരാവിലെതന്നെ മന്ത്രിമാര്‍ എത്തുമെന്ന വിവരത്തെ തുടര്‍ന്ന് യുവജന സംഘടന പ്രവര്‍ത്തകര്‍ എത്തിയിരുന്നു. രാവിലെ 7.45ന് എത്തിയ മന്ത്രിമാരുടെ വാഹനവ്യൂഹത്തിനു നേരെ ട്രാഫിക് ജങ്ഷനുസമീപം യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി റോഡിലേക്ക് ഇരച്ചെത്തി മുദ്രാവാക്യം വിളിച്ചു. പൊലീസ് ഇവരെ ബലം പ്രയോഗിച്ച് നീക്കി. തുടര്‍ന്ന് സർവജന സ്‌കൂളില്‍ വാഹനവ്യൂഹം എത്തിയതോടെ ഇവിടെ തമ്പടിച്ചിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും കരിങ്കൊടിയുമായി പ്രതിഷേധിച്ചു. പിന്നീട് മന്ത്രിമാര്‍ വിദ്യാർഥിനിയുടെ വീട്ടില്‍പോയി തിരിച്ചെത്തുമ്പോള്‍ പ്രതിഷേധിക്കാനായി സ്ഥലത്തുതന്നെ തമ്പടിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുന്‍കരുതല്‍ എന്ന നിലയില്‍ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.
ആര്‍. രാജേഷ് കുമാര്‍, റ്റിജി ചെറുതോട്ടില്‍, സഫീര്‍ പഴേരി, റിനു ജോണ്‍, നൗഫല്‍ കൈപ്പഞ്ചേരി, രോഹിത് ബോധി, അനുമോദ് കുമാര്‍, ജിനു ജോസഫ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മന്ത്രിമാര്‍ സ്‌കൂള്‍ സന്ദര്‍ശിച്ച് മടങ്ങിയതിനുശേഷമാണ് ഇവരെ വിട്ടയച്ചത്. മന്ത്രിമാര്‍ സ്‌കൂള്‍ സന്ദര്‍ശിച്ച് മടങ്ങുമ്പോള്‍ എം.എസ്.എഫ് പ്രവര്‍ത്തകരും പ്രതിഷേധം ഉയർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.