തീര്‍ഥ

കണ്ണൂര്‍: ഹയര്‍സെക്കന്‍ഡറി വിഭാഗം പെണ്‍കുട്ടികളുടെ മാപ്പിളപ്പാട്ടില്‍ തീര്‍ഥ സുരേഷിന്‍െറ ആധിപത്യം. കോഴിക്കോട് ചാലപ്പുറം ഗണപത് ഗേള്‍സ് ഹൈസ്കൂള്‍ വിദ്യാര്‍ഥിനിയാണ് മാപ്പിളപ്പാട്ടില്‍ എ ഗ്രേഡോടെ ഒന്നാംസ്ഥാനം നേടിയ തീര്‍ഥ. ഖത്തറില്‍ ഫെബ്രുവരിയില്‍ നടക്കുന്ന മീഡിയവണ്‍ പതിനാലാം രാവിന്‍െറ  സീസണ്‍ ഫൈവ് ഗ്രാന്‍ഡ് ഫിനാലെയില്‍ തെരഞ്ഞെടുക്കപ്പെട്ട തീര്‍ഥ, പരിപാടിയുടെ മുന്‍ റണ്ണര്‍ അപ്പാണ്.

ജില്ലാതലത്തില്‍ ഉര്‍ദു ഗസല്‍, ലളിതഗാനം എന്നിവയില്‍ എ ഗ്രേഡ് നേടിയിട്ടുണ്ട്. ബദറുദ്ദീന്‍ പാറന്നൂര്‍ രചനയും ശിഹാബ് അരീക്കോട് ഈണം പകരുകയും ചെയ്ത ‘ബങ്കീശ തരുളില്‍ അരുളീടട്ടെ.....’ എന്ന് തുടങ്ങുന്ന പാട്ടാണ് ആലപിച്ചത്. പന്തീരാങ്കാവ് പൂജാസില്‍ സുരേഷ്-ഓമന ദമ്പതികളുടെ മകളാണ്.

Tags:    
News Summary - Theertha suresh in state school kalolsavam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.