മലപ്പുറം സ്വദേശി യാംബുവിൽ നിര്യാതനായി

യാംബു: മലപ്പുറം സ്വദേശി യാംബുവിൽ നിര്യാതനായി. കൂട്ടിലങ്ങാടി ഉമ്മത്തൂർ ശൗക്കത്തലി എന്ന യു.എസ്. അലിയാണ് (59) ശനിയാഴ്ച യാംബു ജനറൽ ആശുപത്രിയിൽ പക്ഷാഘാതത്തെ തുടർന്നുള്ള ചികിത്സക്കിടെ മരിച്ചത്.

29 വർഷമായി പ്രവാസിയായ അലി രണ്ട് പതിറ്റാണ്ടുകാലം ജിദ്ദയിൽ വിവിധ ജോലികൾ ചെയ്തതിന് ശേഷമാണ് ഒമ്പത് വർഷം മുമ്പ് യാബുവിലെ 'സോയ' കമ്പനിയിൽ ജോലി മാറിയെത്തിയത്.

പരേതരായ ഉമ്മത്തൂർ മൊയ്തീൻ - ആയിഷ ദമ്പതികളുടെ മകനാണ്. ഭാര്യ: മൈമൂന. മക്കൾ: മുഹമ്മദ് നൗഫൽ (ജിദ്ദ), ബൽക്കീസ്, ശബാന ജാസ്മിൻ, ആയിഷ ഉമൈസ.

സഹോദരങ്ങൾ: മുസ്തഫ, അബ്ബാസ്, അബ്ദുറഷീദ്, അബ്ദുസ്സത്താർ, ഫൈസൽ, അബ്ദുൽ ഗനി, നഫീസ, നൂർജഹാൻ, ഷാഹിദ, പരേതനായ ഉസ്മാൻ. മരുമക്കൾ: മുഹമ്മദ് ശരീഫ് (വറ്റലൂർ), അബ്ദുല്ല (കൊളപ്പറമ്പ്), സാദിഖ് (പള്ളിപ്പുറം). നടപടികൾ പൂർത്തിയാക്കി മൃതദേഹം യാംബുവിൽ തന്നെ സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. കമ്പനി അധികൃതരും സാമൂഹിക പ്രവർത്തകരും നടപടികൾ പൂർത്തിയാക്കാൻ രംഗത്തുണ്ട്.

Tags:    
News Summary - A native of Malappuram, he died at Yanbu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.